സോയാബീന്‍ സ്ത്രീകളുടെ ആരോഗ്യത്തിന് ഉത്തമമെന്ന് പുതിയ പഠനങ്ങള്‍
Health
സോയാബീന്‍ സ്ത്രീകളുടെ ആരോഗ്യത്തിന് ഉത്തമമെന്ന് പുതിയ പഠനങ്ങള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 8th August 2018, 4:33 pm

സ്ത്രീകള്‍ സോയാബീന്‍ ശീലമാക്കുന്നതു മൂലം ആര്‍ത്തവ സംബന്ധമായ പ്രശ്ങ്ങള്‍ കുറയുമെന്ന് പുതിയ പഠനങ്ങള്‍. മിസ്സൊറീസ് സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തലുകള്‍.

കൂടാതെ സോയാബീന്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകള്‍ സ്ത്രീകളുടെ ശരീരഭാരം കൂടുന്നതിന് സഹായിക്കുമെന്നും ഗവേഷണത്തില്‍ കണ്ടെത്തി. സോഡിയം അടങ്ങിയിട്ടുള്ള പാല്‍,സോയാബീന്‍ തുടങ്ങിയ ഭക്ഷണം ശീലമാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.


ALSO READ: ഹൃദ്രോഗികള്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്….


സ്ത്രീകളിലെ അണ്ഡാശയ ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു. അമേരിക്കന്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ന്യൂട്രീഷ്യനിസ്റ്റുമായ പമേല ഹിന്‍സ്റ്റണ്‍ എലികളില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിയിച്ചത്.

സോഡിയം അടങ്ങിയ ഭക്ഷണം നല്‍കിയ എലികളില്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെട്ടതായും അണ്ഡാശയമില്ലാത്ത എലികളില്‍പ്പോലും ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.