എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ കക്കൂസില്‍ പോകുന്നവര്‍ക്ക് കൂലി പ്രഖ്യാപിച്ച് ഭരണകൂടം: മാസം 2500 രൂപ
എഡിറ്റര്‍
Tuesday 31st January 2017 5:33pm

toilet

ജെയ്‌സാല്‍മീര്‍: ടോയ്‌ലറ്റ് ഉപയോഗ ശീലം ഗ്രാമീണരില്‍ വളര്‍ത്താന്‍ വ്യത്യസ്ത പദ്ധതിയുമായി രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലാ കളക്ടര്‍. ടോയ്‌ലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മാസം 2500 രൂപ പ്രതിഫലമാണ് ബാര്‍മര്‍ ജില്ലാകലക്ടര്‍ സുധീര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരിക്കുന്നത്. വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മ്മിച്ച് അത് ഉപയോഗിക്കുന്ന ഒരോ കുടുംബത്തിനുമാണ് പ്രതിഫലം ലഭിക്കുക.


Also read തന്റെ കരിയര്‍ മാറ്റിമറിച്ചത് ഹോട്ടല്‍ വെയ്റ്ററുടെ ഉപദേശം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍


ആദ്യഘട്ടമായി ബാര്‍മര്‍ ജില്ലയിലെ രണ്ടു പഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുക. പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജനം തടയുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമാണ് ഈ വ്യത്യസ്ത പദ്ധതി.  ജില്ലാ ഭരണകൂടവും റൂറല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ബയാതു, ഗിദ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബയാതുവിലെ എട്ടു കുടുംബങ്ങള്‍ക്ക് 2500 രൂപ നല്‍കി. ടോയ്‌ലറ്റ് ഉപയോഗത്തിന് പ്രതിഫലം നല്‍കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യമായാണ് നടപ്പിലാക്കുന്നതെന്ന് കളക്ടര്‍ സുധീര്‍ ശര്‍മ്മ പറഞ്ഞു.

രണ്ട് പഞ്ചായത്തുകളിലുമായി 15,000 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. പദ്ധതി വിജയമാവുകയാണെങ്കില്‍ മറ്റു പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സുധീര്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Advertisement