കഞ്ചാവും സിഗരറ്റു വലിയും ശരീരത്തിന് ഒരുപോലെ ദോഷം ചെയ്യുന്ന കാര്യം തന്നെയാണ്. എങ്കിലും കഞ്ചാവ് വലിക്കുന്നത് ശ്വാസകോശത്തിന് സിഗരറ്റിന്റെ അത്രയും അപകടം വരുത്തുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേര്‍സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത്തരമൊരു കാര്യം കണ്ടുപിടിച്ചത്. 5000 ത്തോളം പേരെ ഇരുപതു വര്‍ഷത്തോളം നിരീക്ഷിച്ചതില്‍ നിന്നുമാണ് ഗവേഷകര്‍ ഈ നിഗമത്തിലെത്തിയത്.
സിഗരറ്റ് വലിക്കുന്നത് പുകയില നേരിട്ട് കഴിക്കുന്നതിന് തുല്യമാണ്. എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ ഇത്ര തന്നെ പുകയില നേരിട്ട് ശരീരത്തില്‍ എത്തില്ലെന്നാണ് പറയുന്നത്.
കൂടാതെ സിഗരറ്റു വലിക്കുന്ന ഒരാള്‍ ദിവസേന പത്തു സിഗരറ്റു മുതല്‍ 20 വരെ വലിക്കാം എന്നാല്‍ കഞ്ചാവ് ശരാശരി മനുഷ്യന് രണ്ടെണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ശരീരത്തിലെത്തുന്ന പുകയിലയുടെ അളവിലും വ്യത്യാസം ഉണ്ടാകും.
എന്നിരുന്നാലും സിഗരറ്റിന്റേയും കഞ്ചാവിന്റെയും ഉപയോഗം ശരീരത്തിന് ദോഷംതന്നെ. കഞ്ചാവിന്റെ അമിത ഉപയോഗം നമ്മുടെ ശരീരത്തിനേക്കാള്‍ ഉപരി മനസ്സിനെയാണ് ബാധിക്കുക. ഉത്കണ്ഠ മതിഭ്രമം തുടങ്ങി ഒട്ടേറെ അസുഖങ്ങള്‍ക്കും ഇത് വഴി വെയ്ക്കും.
Malayalam News
