എഡിറ്റര്‍
എഡിറ്റര്‍
അവസാന മത്സരത്തില്‍ കാലിടറി ട്രാക്കില്‍ വീണ് ഉസൈന്‍ ബോള്‍ട്ട്
എഡിറ്റര്‍
Sunday 13th August 2017 8:52am

ലണ്ടന്‍: അവസാന മത്സരത്തില്‍ കാലിടറി വീണ് ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. 4×100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പില്‍ ഓടിയ ബോള്‍ട്ട് കാലിടറി ട്രാക്കില്‍ വീഴുകയായിരുന്നു. മത്സരത്തില്‍ ആതിഥേയരായ ബ്രിട്ടന്‍ സ്വര്‍ണം നേടി.

രണ്ട് ഇതിഹാസ താരങ്ങളുടെ കണ്ണീരിനാണ് ലണ്ടന്‍ ഒളിമ്പിക്‌സ് സ്റ്റേഡിയം സാക്ഷിയായത്. ബോള്‍ട്ടിനു പുറമേ ദീര്‍ഘദൂര ഓട്ടത്തില്‍ മികച്ച നേട്ടം കൊയ്ത മോ ഫറയ്ക്കും അവസാന മത്സരത്തില്‍ കണ്ണീരോടെ മടങ്ങാനായിരുന്നു യോഗം.

അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കന്‍ ടീം. ബോള്‍ട്ടിന്റെ ഇടത്ത് ബ്രിട്ടനും വലതുഭാഗം അമേരിക്കയുമായിരുന്നു. മൂന്നാമത്തെ ലാപ്പില്‍ ആരാധകരുടെ പ്രതീക്ഷ തകര്‍ക്കാതെ കുതിക്കുകയായിരുന്ന ബോള്‍ട്ടിന് അല്പം മുന്നോട്ടുപോയപ്പോള്‍ വേഗം കുറച്ചു, പിന്നീട് കാലിടറി വീഴുന്ന താരത്തെയാണ് ആരാധകര്‍ കണ്ടത്.

വേദനകൊണ്ട് പുളയുന്നതിനിടെ ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ ഒരുവേള നോക്കിയശേഷം ബോള്‍ഡ് ട്രാക്കില്‍ മുഖംപൂഴ്ത്തി കിടന്നു.

Advertisement