2026 ടി – 20 ലോകകപ്പിന് തിരശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇന്ന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ഫൈനലിലൂടെയാണ് ടൂര്‍ണമെന്റിന് വിരാമമാകുക.
2026 ടി – 20 ലോകകപ്പിന് തിരശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇന്ന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ഫൈനലിലൂടെയാണ് ടൂര്‍ണമെന്റിന് വിരാമമാകുക.
ലോകകപ്പിന്റെ അവസാനത്തോട് അടുക്കുമ്പോഴും വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ ഒരു യു.എസ്.എ താരമാണ്. ഓള്‍ റൗണ്ടര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കാണ് ഈ നേട്ടത്തിനുടമ. വെറും നാല് മത്സരങ്ങളില്‍ മാത്രം കളിച്ച താരം 13 വിക്കറ്റുകള്‍ നേടിയാണ് ഒന്നാം സ്ഥാനത്തിരിക്കുന്നത്.

ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക്. Photo: Espncricinfo/x.com
ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ യു.എസ്.എ പുറത്തായിട്ടും ഷാല്‍ക്വിക്കിനെ മറികടക്കാന്‍ ഫൈനല്‍ വരെ എത്തിയ ടീമിലെ ഒരു ബൗളര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് കൗതുകം. യു.എസ്.എ താരത്തിന് പുറമെ, മൂന്ന് താരങ്ങള്‍ കൂടി 13 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
സിംബാബ്‌വേ താരം ബ്ലെസിങ് മുസരബാനി, ഇംഗ്ലണ്ട് ബൗളര്‍ ആദില്‍ റഷീദ്, ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവത്തി എന്നിവരാണ് ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയ മറ്റ് താരങ്ങള്‍. എന്നാല്‍, എക്കോണമിയുടെ ബലത്തിലാണ് ഷാല്‍ക്വിക്ക് ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ചിരിക്കുന്നത്. നാല് മത്സരങ്ങളില്‍ 101 റണ്‍സ് മാത്രം വിട്ടുനല്‍കിയ താരത്തിന്റെ എക്കോണമി 6.81 ആണ്.
7.89 ആണ് രണ്ടാം സ്ഥാനത്തുള്ള മുസരബാനിയുടെ എക്കോണമി. ആറ് മത്സരങ്ങളില്‍ കളിച്ച താരം 188 റണ്‍സാണ് വിട്ടുകൊടുത്തത്. 8.15 ആണ് ആദില്‍ റഷീദിന്റെ എക്കോണമിയെങ്കില്‍ വരുണിന്റേത് 8.86 ആണ്. എട്ട് മത്സരങ്ങള്‍ വീതം കളിച്ച ഇംഗ്ലണ്ട് താരം 250 റണ്‍സും വരുണ്‍ 248 റണ്‍സുമാണ് വഴങ്ങിയത്.

വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com
(താരം – ടീം – മത്സരങ്ങള്‍ – വിക്കറ്റുകള്‍ – എക്കോണമി എന്നീ ക്രമത്തില്‍)
ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് – യു.എസ്.എ – 4 – 13 – 6.81
ബ്ലെസിങ് മുസരബാനി – സിംബാബ്വെ – 6 – 13 – 7.89
ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 8 – 13 – 8.15
വരുണ്‍ ചക്രവര്‍ത്തി – ഇന്ത്യ – 8 – 13 – 8.86
ലുങ്കി എന്‍ഗിഡി – സൗത്ത് ആഫ്രിക്ക – 7 -12 – 7.19
രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – 8 – 11 – 6.88
Content Highlight: USA’s Shadleyvan Schalkwyk is in top wicket taker in T20 World Cup 2026