യു.എസ് ഇറാനില്‍ കരയുദ്ധം നടത്തുമെന്നും ഇറാന് റഷ്യ പിന്തുണ നല്‍കുന്നതോടെ ഉയര്‍ന്ന അപകടസാധ്യതയ്ക്ക് വഴിയൊരുക്കുമെന്നുമുള്ള ആശങ്ക സെനറ്റര്‍മാര്‍ പങ്കുവെച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ റഷ്യ ഇറാനെ സഹായിക്കുന്നുണ്ട്. ഇനി കരയുദ്ധത്തിലേക്ക് കടന്നാല്‍ റഷ്യയും ചൈനയും ഇറാനും ഉത്തര കൊറിയയും ചേര്‍ന്ന അച്ചുതണ്ട് അമേരിക്കയുടെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്നത് വ്യക്തമാണെന്ന് ന്യൂ ഹാംഷെയറിലെ ഡെമോക്രാറ്റിക് സെനറ്റര്‍ ജീന്‍ ഷഹീന്‍ സി.എന്‍.എന്നിനോട് പറഞ്ഞു.
ഇറാന്റെ അതിര്‍ത്തിയില്‍ അമേരിക്കന്‍ സൈനികരെ വിന്യസിച്ച് സാധ്യമായ ഏതോ ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നുവെന്ന് കണക്ടിക്കട്ടിലെ സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്റല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനിലേക്ക് കരസേനയെ അയയ്ക്കുന്ന കാര്യം ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. റിപ്പബ്ലിക്കന്‍സായ സെനറ്റര്‍മാര്‍ ട്രംപിന്റെ നിലപാടിനെ ഏകകണ്ഠമായി പിന്തുണച്ചിരിക്കുകയാണ്. ചുരുക്കം ചിലരാണ് യുദ്ധത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ യുദ്ധത്തിനായി യു.എസ് നല്‍കേണ്ടി വന്ന വില, സൈനികര്‍ക്കുണ്ടാകുന്ന അപകടം, ഈ യുദ്ധം കൂടുതല്‍ രൂക്ഷമാക്കുന്നതും ആക്രമണം വര്‍ധിപ്പിക്കുന്നതിനുമുള്ള സാധ്യത എന്നിവയെ കുറിച്ച് കൂടുതല്‍ അറിയാന്‍ അമേരിക്കന്‍ ജനതയ്്ക്ക് അര്‍ഹതയുണ്ടെന്നും ബ്ലൂമെന്റല്‍ പ്രതികരിച്ചു.
ട്രംപ് അനുകൂലികളുമായി നടത്തിയ സ്വകാര്യ ചര്‍ച്ചയില്‍ നിരവധി ചോദ്യങ്ങളാണ് അവശേഷിച്ചത്. യുദ്ധത്തിന്റെ ചെലവ്, പ്രതീക്ഷിക്കുന്ന യുദ്ധ ദൈര്‍ഘ്യം, യു.എസ് സൈന്യത്തെ ഇറാനിലേക്ക് അയക്കുമോ എന്നീ വിഷയങ്ങളില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും സെനറ്റര്‍മാര്‍ കുറ്റപ്പെടുത്തി.
Content Highlight: US senators express concern over possible deployment of US troops in Iran