എഡിറ്റര്‍
എഡിറ്റര്‍
യു.എസ് ഓപ്പണ്‍: മിക്‌സഡ് ഡബിള്‍സില്‍ സാനിയ സംഖ്യം ഫൈനലില്‍
എഡിറ്റര്‍
Thursday 4th September 2014 12:33pm

sania mirza

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റില്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടം ചൂടാന്‍ സാനിയ-ബ്രൂണോ സംഖ്യത്തിന് ഒരു കടമ്പകൂടി. യുന്‍ ജാന്‍ ചന്‍-റോസ്സ് ഹട്ചിന്‍സ് സംഖ്യത്തെ സെമിയില്‍ തോല്‍പിച്ചാണ് ഇന്തോ-ബ്രസീലിയന്‍ സംഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍ 7-5, 4-6, 10-7.

ഫൈനലില്‍ അമേരിക്ക-മെക്‌സിക്കന്‍ കൂട്ടുകെട്ടായ സ്പിയേഴ്‌സ്-ഗോണ്‍സാലസ് സംഖ്യമാണ്  ഒന്നാം സീഡായ സാനിയ സംഖ്യത്തിന്റെ എതിരാളി.മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയയുടെ ടെന്നിസ് കരിയറിലെ അഞ്ചാമത്തെ ഫൈനലാണ് ഇത്. മഹേഷ് ഭൂപതിയുമായുള്ള കൂട്ടുകെട്ടില്‍ 2009,2012ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സാനിയ നേടിയിരുന്നു.

അതേസമയം വനിതാ സിംഗിള്‍സില്‍  മുന്‍ ലോക ഒന്നാംനന്പര്‍ ഡെന്‍മാര്‍ക്കിന്റെ കാരോലിന്‍ വോസ്‌നിയാകി വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയുടെ സാറാ ഇറാനിയെ കീഴടക്കിയാണു വോസ്‌നിയാകി സെമിയിലെത്തിയത്. സ്‌കോര്‍: 60, 61. പത്താം സീഡായ വോസ്‌നിയാകി 65 മിനിട്ടില്‍ സാറാ ഇറാനിയുടെ പോരാട്ടം അവസാനിപ്പിച്ചു. മുന്‍ ചാന്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവയെ തോല്‍പ്പിച്ചാണു വോസ്‌നിയാകി ക്വാര്‍ട്ടറില്‍ കടന്നത്. ചൈനയുടെ പെംഗ് ഷുയിയെയാണു വോസ്‌നിയാകി സെമിയില്‍ നേരിടുക.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കൗമാര താരം ബെലിന്‍ഡ ബെന്‍സിസിനെയാണു പെംഗ് ഷുയി തോല്‍പ്പിച്ചത്. സ്‌കോര്‍: 62, 61. കരിയറില്‍ ആദ്യമായാണ് പെംഗ് ഷുയി ഗ്രാന്‍സ്ലാം സെമിയില്‍ കളിക്കുന്നത്.

Advertisement