ന്യൂദല്‍ഹി: കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകരുടെ അവകാശങ്ങള്‍, വരുമാനം, ഭാവി എന്നിവ സംരക്ഷിക്കുന്നതിനായി രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയില്‍ യു.എസുമായുള്ള ഇന്ത്യന്‍ കരാറില്‍ കര്‍ഷക നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു. ചോളം, സോയാബീന്‍, പരുത്തി, പഴങ്ങള്‍, പരിപ്പ് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉപജീവനത്തിന് ഈ കരാര്‍ ഭീഷണിയെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ചര്‍ച്ചയില്‍ പങ്കെടുത്തവര്‍
- അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ്: സുഖ്പാല്‍ എസ്. ഖൈറ
- ജി.കെ.എസ് രാജസ്ഥാന്‍: രഞ്ജിത് എസ്. സന്ധു
- ഭാരതിയെ കിസാന്‍ മസ്‌ദോര്‍ യൂണിയന്‍, ഹരിയാന: അഡ്വ. അശോക് ബല്‍ഹാര
- കെ.എം.എം കേരളം: പി.ടി. ജോണ്‍
- ബി.കെ.യു ക്രാന്തികാരി: ബല്‍ദേവ് എസ്. സിറ
- പുരോഗമന കര്‍ഷക മുന്നണി: ആര്‍. നന്ദകുമാര്‍
- ബി.കെ.യു ഷഹീദ് ഭഗത് സിങ്: അമര്‍ജിത് എസ്. മൊഹ്രി
- ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസ്: കേദാര്‍ സിരോഹി
- കിസാന്‍ കോണ്‍ഗ്രസ് പഞ്ചാബ്: കിരൺജിത് എസ്. സന്ധു
- രാജ്‌സഭ: ഗുര്‍പ്രീത് എസ് സംഘ
- കിസാന്‍ മസ്ദൂര്‍ മോര്‍ച്ച-ഇന്ത്യ: ഗുരംനീത് എസ്. മങ്ങാട്ട്
- ജെ ആന്‍ഡ് കെ സമീദാര ഫോറം: ഹമീദ് കിസാന്‍ സിങ് എച്ച്
- കെ.എം.എം: തേജ്വീര്‍ സിങ്
- ഹരിയാന കിസാന്‍ സംഘര്‍ഷ് സമിതി: ധരംവീര്‍ ഗോയത്
- കൃഷക് സമാജ്: ഈശ്വര്‍ സിങ് നൈന്‍
- ദക്ഷിണ ഹരിയാന കിസാന്‍ യൂണിയന്‍: സത്ബീര്‍ ഖതാന
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമനകള്‍ക്കെതിരെ ഇന്നലെ (വ്യാഴം) നടന്ന ദേശീയ പണിമുടക്കില്‍ യു.എസും ഇന്ത്യയും തമ്മിലുള്ള കരാറിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ച കര്‍ഷക സംഘടനകള്‍ യു.എസുമായുള്ള കരാറില്‍ ഒപ്പുവെച്ച കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നു. പല സംഘടനകളും കര്‍ഷക സമരമുണ്ടാകുമെന്ന സൂചനയും നല്‍കിയിരുന്നു.
Content Highlight: US-India agreement; Rahul Gandhi meets farmer leaders
