വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളസ് മഡുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കുള്ള പാരിതോഷികം ഇരട്ടിയായി പ്രഖ്യാപിച്ച് അമേരിക്ക.
വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളസ് മഡുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ക്കുള്ള പാരിതോഷികം ഇരട്ടിയായി പ്രഖ്യാപിച്ച് അമേരിക്ക.
പാരിതോഷികം 50 മില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. യു.എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയാണ് പാരിതോഷികം ഇരട്ടിയാക്കിയ വിവരം അറിയിച്ചത്. മുമ്പ് 25 മില്യണ്‍ ഡോളറായിരുന്നു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.
സിനലോവ, കാര്‍ട്ടല്‍ ഓഫ് ദി സണ്‍സ്, ടി.ഡി.എ എന്നീ വിദേശ ഭീകര സംഘടനകളെ ഉപയോഗിച്ച് അമേരിക്കയിലേക്ക് മാരകമായ മയക്കുമരുന്ന് കടത്തുന്നുവെന്ന് ആരോപിച്ചാണ് നിക്കോളസ് മഡുറോയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നത്.
നിക്കോളസ് മഡുറോ ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാളാണെന്ന് ആരോപിച്ചാണ് ഇപ്പോള്‍ പാരിതോഷികം ഇരട്ടിയാക്കിയിരിക്കുന്നത്. മഡുറോയ്ക്ക് മയക്കുമരുന്ന് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും ട്രംപ് ഭരണകൂടം ആരോപിച്ചു.

മഡുറോയുമായും കൂട്ടാളികളുമായും ബന്ധപ്പെട്ട് 30 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തതായി യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അതില്‍ ഏഴ് ടണ്‍ മഡുറോയുമായി നേരിട്ട് ബന്ധമുള്ളതാണെന്ന് അവര്‍ അവകാശപ്പെടുന്നു.
വെനസ്വേലയില്‍ മഡുറോയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ ആ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ അമേരിക്ക നിരന്തരം ശ്രമിക്കുന്നുണ്ട്. ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവിലും സമാനമായ നീക്കങ്ങള്‍ ഉണ്ടായിരുന്നു.
അക്കാലത്ത് മഡുറോയ്ക്കും മറ്റ് ഉന്നത വെനസ്വേലന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ സമാനമായി അഴിമതിയും മയക്കുമരുന്ന് കടത്തും ഉള്‍പ്പെടെയുള്ള നിരവധി കുറ്റങ്ങള്‍ ആരോപിച്ചിരുന്നു.
അതേസമയം പാരിതോഷികം ഇരട്ടിയാക്കിയ യു.എസിന്റെ നീക്കത്തെ ദയനീയമെന്നാണ് വെനസ്വേലന്‍ വിദേശകാര്യമന്ത്രി യെവാന്‍ ഗില്‍ വിശേഷിപ്പിച്ചത്. ഇത് രാഷ്ട്രീയ പ്രചരണമാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: US has doubled the reward for information leading to the arrest of Venezuelan President and leftist leader Nicolas Maduro