ടെല്‍ അവീവ്: ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രഈലിലെ യു.എസ് എംബസിക്ക് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെ എംബസി അടച്ചതായി റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണത്തില്‍ എംബസിക്ക് സാരമായ തകരാറുകള്‍ സംഭവിച്ചതായി യു.എസ് അംബാസിഡര്‍ സ്ഥിരീകരിച്ചു.

യു.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകളെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ ഔദ്യോഗികമായി എംബസി അടച്ചിടുകയാണെന്നും അംബാസിഡര്‍ പറഞ്ഞു.
‘നിലവിലുള്ള സുരക്ഷ സാഹചര്യവും ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ് ഉത്തരവും കാരണം എംബസിയും കോണ്‍സുലേറ്റും ഔദ്യോഗികമായി അടച്ചിടും,’ അംബാസിഡര്‍ അറിയിച്ചു.
ടെല്‍ അവീവിലെ എംബസി കെട്ടിടത്തിന് സമീപം ഇറാനിയന്‍ മിസൈല്‍ പതിച്ചുവെന്നും ഇതിന്റെ ആഘാതത്തില്‍ ചെറിയ തോതില്‍ നാശനഷ്ടങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ടെല്‍ അവീവിലും ജറുസലേമിലുമെല്ലാം വലിയ രീതിയില്‍ മിസൈലുകളും സ്‌ഫോടനങ്ങളും പതിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലടക്കം ആക്രമണമുണ്ടായതായും വീടുകളും ഹോട്ടലുകളുമടക്കം തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
നാല് ദിവസമായി പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇസ്രഈലില്‍ എട്ട് മരണവും ഇറാനില്‍ 224 മരണവുമുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
Content Highlight: US Embassy in Israel closed