ക്യൂബയ്‌ക്കെതിരായ അമേരിക്കയുടെ ഉപരോധത്തില്‍ ക്യൂബന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും അമേരിക്കന്‍ ഭീഷണികളെ അപലിപിക്കുന്നതില്‍ പങ്കാളികളാവാന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു അഭ്യര്‍ത്ഥന.
‘ക്യൂബയെ ‘കീഴടക്കുമെന്ന’ പ്രഖ്യാപനം അമേരിക്ക വീണ്ടും നടത്തിയിരിക്കുകയാണ്. കൂടാതെ ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തിരിക്കുന്നു.
ക്യൂബയ്ക്കതിരെ ഒരു സൈനിക അധിനിവേശ ഭീഷണിയും അമേരിക്ക അവര്‍ ഉയര്‍ത്തുന്നുണ്ട്. ക്യൂബന്‍ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ഏതൊരു വിദേശ സ്ഥാപനത്തിനെതിരെയും നിര്‍ബന്ധിത സെക്കന്‍ഡറി ഉപരോധങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് മേയ് 1-ന് അമേരിക്ക ഒരു ഉത്തരവ് പാസാക്കി. ഈ ഉത്തരവ് പരമാധികാരമുള്ള മറ്റ് മൂന്നാം കക്ഷി രാജ്യങ്ങള്‍ക്ക് മേലുള്ള നേരിട്ടുള്ള ബലപ്രയോഗവും, ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയുമാണ്,’ പ്രസ്താവനയില്‍ പറയുന്നു.
മെയ് 10 നും 11നും നടന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോയുടെതായിരുന്നു പ്രസ്താവന.
1959 മുതല്‍ ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് അധികാരത്തിലുള്ളത്. അന്ന് മുതല്‍ ഇന്ന് വരെ ഈ ഭരണകൂടത്തെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിച്ചുവരികയാണ്.
Content Highlight: US embargo against Cuba is a threat to the global economic system; The people of the country should condemn it: CPIM in solidarity with Cuba
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.