സൗദി അറേബ്യക്ക് 1.96 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യു.എസ് അനുമതി
World News
സൗദി അറേബ്യക്ക് 1.96 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യു.എസ് അനുമതി
ആദർശ് എം.കെ.
Thursday, 16th July 2026, 9:46 pm

 

വാഷിങ്ടണ്‍: സൗദി അറേബ്യക്ക് അത്യാധുനിക കൃത്യതയാര്‍ന്ന ആയുധങ്ങളും (precision-guided munitions) അനുബന്ധ ഉപകരണങ്ങളും വില്‍ക്കുന്നതിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി.

ഏകദേശം 1.96 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണ് ഈ വലിയ ആയുധ ഇടപാടെന്ന് യു.എസ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

10,000 വീതം അഡ്വാന്‍സ്ഡ് പ്രിസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റം (APKWS-II) എയര്‍-ടു-എയര്‍ ഗൈഡന്‍സ് സെക്ഷനുകളും, 10,000 എയര്‍-ടു-ഗ്രൗണ്ട് ഗൈഡന്‍സ് സെക്ഷനുകളും നല്‍കാനാണ് സൗദി അറേബ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

എല്‍.എ.യു-131 (LAU-131 A/A) ലോഞ്ചറുകള്‍, എം.കെ-152 (ങസ152) അതീവ പ്രഹരശേഷിയുള്ള യുദ്ധമുനകള്‍, എം.കെ-66 (MK66) റോക്കറ്റ് മോട്ടോറുകള്‍, പ്രോക്‌സിമിറ്റി ഫ്യൂസുകള്‍, പരിശീലനത്തിനുള്ള യുദ്ധമുനകള്‍ എന്നിവയും ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു.

ആയുധങ്ങള്‍ കൂടാതെ, സൈനികര്‍ക്കുള്ള പരിശീലനം, സാങ്കേതിക രേഖകള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, റിപ്പയര്‍ ഉപകരണങ്ങള്‍, ലോജിസ്റ്റിക്‌സ് പിന്തുണ എന്നിവയും അമേരിക്ക വാഗ്ദാനം ചെയ്യുന്നു.

ബ്രിട്ടീഷ് പ്രതിരോധ കമ്പനിയായ ബി.എ.ഇ (BAE) സിസ്റ്റംസ് ആയിരിക്കും ഈ പദ്ധതിയുടെ പ്രധാന കരാറുകാര്‍.

സൗദി അറേബ്യയുടെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ഈ ഇടപാട് സഹായിക്കുമെന്ന് യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വളരെ അടിയന്തര പ്രാധാന്യമുള്ള ഒന്നായാണ് ഈ ആയുധ വിനിമയത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നത്

 

Content Highlight: US approves $1.96 billion arms sale to Saudi Arabia.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.