വാഷിങ്ടണ്‍: വിസ നിരോധനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇളവുകള്‍ അനുവദിച്ച് അമേരിക്ക. എച്ച്-1 ബി വിസയുള്ളവര്‍ക്ക് തിരികെയെത്തി ജോലിയില്‍ പ്രവേശിക്കാമെന്നാണ് ട്രംപ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ജോലിയിലേക്ക് പ്രവേശിക്കാന്‍ മാത്രമാണ് പുതിയ ഇളവ്.
ഇത്തരത്തില്‍ തിരികെയെത്തുന്ന പ്രാഥമിക വിസ കൈവശമുള്ളവര്‍ക്കൊപ്പം കുടുംബത്തിനും വരാമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡൈ്വസറി അറിയിച്ചു. മുമ്പുണ്ടായിരുന്ന തൊഴിലുടമയ്ക്ക് കീഴിലേക്ക് മാത്രമേ മടങ്ങി വരാന്‍ കഴിയുെന്നും അറിയിച്ചിട്ടുണ്ട്.
സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍, എച്ച്-1 ബി കൈവശമുള്ള മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് യാത്രാനുമതി. കൊവിഡില്‍ അടിപതറിയ അമേരിക്കയ്ക്ക് അടിയന്തിരവും സാമ്പത്തികവുമായ വീണ്ടെടുക്കല്‍ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇളവുകള്‍.
കൊവിഡ് പ്രതിരോധം മുന്നില്‍ കണ്ട് ആരോഗ്യ ഗവേഷകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇളവുകളുണ്ട്.
ജൂണ്‍ 22നാണ് ഡൊണാള്‍ഡ് ട്രംപ് വിസ നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയി
ച്ചിരുന്നത്. ഈ വര്‍ഷം അവസാനം വരെ എച്ച്-1ബി വിസകള്‍ നിര്‍ത്തിവെക്കുകയാണെന്നും നിലവിലുള്ള എച്ച്-1 ബി വിസക്കാരെ ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കുകയാണെന്നുമായിരുന്നു അറിയിപ്പ്. ഇതിലാണ് പുത്തന്‍ ഇളവുകള്‍.