എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Mollywood
നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday 13th March 2018 10:44pm

കൊച്ചി: നാദിര്‍ഷാ സംവിധാനം നിര്‍വഹിക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വശിയെത്തുന്നു. നാദിര്‍ഷാ സംവിധായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

60 വയസ് പ്രായമുള്ള ഒരു കഥാപാത്രത്തെ ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവും വേഷമിടുന്നു. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


Also Read: ലോകകപ്പില്‍ കളിച്ചില്ലെങ്കില്‍ തനിക്കൊന്നുമില്ല, കുടുംബം പട്ടിണിയാവരുത്; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഓസ്‌കാര്‍


കമ്മാരസംഭവം എന്ന ചിത്രത്തിലും 90 വയസ്സുള്ള കഥാപാത്രമുള്‍പ്പടെ വിവിധ വേഷങ്ങള്‍ ദിലീപ് കൈകാര്യം ചെയ്യുന്നുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ സിദ്ധാര്‍ത്ഥും നമിത പ്രമോദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisement