മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് നടി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
‘ഞാന്‍ വിജയ്‌യെ ആദ്യമായി കണ്ടപ്പോള്‍ ഓര്‍ത്ത ഒരു കാര്യമുണ്ട്. ദൈവമേ ഈ പയ്യന്‍ സിനിമയില്‍ വന്നാല്‍ എന്തുചെയ്യും എന്നായിരുന്നു കരുതിയത്. കാരണം ഒരു പാക്കിന്റെ അത്രയുമുള്ള ചെറിയ മുഖമാണ് അവന്റേത്. വളരെ ചെറിയ മുഖമാണ്.
അവനെ ആദ്യമായി കണ്ട ദിവസം എനിക്ക് ഇന്നും ഓര്‍മയുണ്ട്. തോവാളപ്പൂക്കള്‍ എന്ന പടത്തില്‍ അഭിനയിക്കുന്ന സമയത്ത് ഹോട്ടലിലെ മുകളിലെ ഫ്‌ളോറില്‍ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു ഞാന്‍. ലിഫ്റ്റിന്റെ അടുത്തെത്തിയതും അസിസ്റ്റന്റ് ഡയറക്ടര്‍ എന്റെ അടുത്തേക്ക് വന്നു.
ചന്ദ്രശേഖര്‍ സാര്‍ തൊട്ടുതാഴെയുള്ള ഫ്‌ളോറിലായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ നേരെ അങ്ങോട്ട് ചെന്നു. ശോഭ മാഡവും കൂടെ ഉണ്ടായിരുന്നു. അവരുടെ കൂടെ വിജയ്‌യും ഇരിപ്പുണ്ടായിരുന്നു. ‘ഇതാണ് എന്റെ മകന്‍. അവന് നായകനായി അഭിനയിക്കാന്‍ താത്പര്യമുണ്ട്’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
Content Highlight: Urvashi Talks About Vijay