മലയാള സിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍ പോലും ആ സംവിധായകന് പകരക്കാരനില്ല: ഉര്‍വശി
Malayalam Cinema
മലയാള സിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍ പോലും ആ സംവിധായകന് പകരക്കാരനില്ല: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th October 2025, 7:12 am

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടിയാണ് ഉര്‍വശി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി എഴുന്നൂറോളം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ സിനിമാ കരിയറില്‍ ഐ.വി.ശശി, ഭരതന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി മികച്ച സംവിധായകരുടെ സിനിമയില്‍ ഭാഗമാകാന്‍ ഉര്‍വശിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് അഭിനയിക്കാന്‍ കംഫര്‍ട്ടബിളായി തോന്നിയിട്ടുള്ള സംവിധായകരെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. വേണു നാഗവള്ളിയും സത്യന്‍ അന്തിക്കാടും നൂറ് ശതമാനവും തന്റെ മാനറിസങ്ങള്‍ അറിയുന്നവരാണെന്ന് ഉര്‍വശി പറയുന്നു.

‘അവര്‍ക്ക് എന്നെ അറിയാം, എനിക്ക് അവരെ അറിയുന്നതിലുപരി അവര്‍ക്ക് എന്നെ അറിയാം. എന്നെ വെച്ച് എങ്ങനെ പെര്‍ഫോം ചെയ്യിക്കണമെന്നും എളുപ്പത്തില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെ അവര്‍ക്ക് നന്നായി അറിയാം. ആ സിനിമകളിലൊക്കെ ഞാന്‍ പൂര്‍ണമായിട്ടും ഞാനായിരിക്കും,’ ഉര്‍വശി പറയുന്നു.

ഐ.വി. ശശിയെന്ന സംവിധായകന് പകരക്കാരനില്ലെന്നും അദ്ദേഹത്തിന്റെ സിനിമകളില്‍ തുടര്‍ച്ചയായിട്ട് ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് കഴിഞ്ഞുവെന്നും ഉര്‍വശി പറഞ്ഞു. ഐ.വി ശശി ഒരു ഫിലിം ഇന്‍സ്റ്റ്യൂട്ടാണെന്നും നടി കൂട്ടിച്ചേര്‍ത്തു..V. Sasi's portrait not installed in Town Hall; Legal notice to Kozhikode Corporation

‘അദ്ദേഹത്തിന് ഒരു റിപ്ലേസ്‌മെന്റ് മലയാള സിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍ പോലും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചെറിയ ബജറ്റിലാണ് 1921 എന്ന സിനിമ ഐ.വി ശശി എടുത്തത്. അത്രയും ആര്‍ട്ടിസ്റ്റുകളെ വെച്ചിട്ട് അങ്ങനെയൊരു സിനിമ എടുത്തു. മധു അങ്കിള്‍ മുതല്‍ അന്ന് പുതിയതായിട്ട് വന്ന സുരേഷ് ഗോപി വരെയുള്ള നായകന്‍മാരെ വെച്ച് വലിയ ക്യാന്‍വാസിലാണ് ആ സിനിമ എടുത്തത്,’ ഉര്‍വശി പറയുന്നു.

Content highlight: Urvashi talks about I.V. Sasi and other directors