തന്റെ മാതാപിതാക്കളെ കുറിച്ച് സംസാരിക്കുകയാണ് നടി ഉര്‍വശി. അച്ഛന്‍ വലിയൊരു ആര്‍ട്ടിസ്റ്റായിരുന്നുവെന്നും അമ്മ എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടമുള്ള ആളായിരുന്നുവെന്നും അവര്‍ പറഞ്ഞു.
തന്റെ മാതാപിതാക്കളെ കുറിച്ച് സംസാരിക്കുകയാണ് നടി ഉര്‍വശി. അച്ഛന്‍ വലിയൊരു ആര്‍ട്ടിസ്റ്റായിരുന്നുവെന്നും അമ്മ എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടമുള്ള ആളായിരുന്നുവെന്നും അവര്‍ പറഞ്ഞു.
‘സങ്കടസിനിമകള്‍ പോലും അമ്മയ്ക്ക് കാണാന്‍ കഴിയില്ല. വീട്ടില്‍ എല്ലാവരും കൂടെ ഗൗരവത്തില്‍ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്താണ് എല്ലാരും ഗൗരവത്തില്‍ ഇരിക്കുന്നത്, പോസിറ്റീവ് ആയി ഇരിക്കൂ എന്നൊക്കെ പറയും. അതൊക്കെയാണ് ഞങ്ങള്‍ മൂന്നാളും കണ്ടുവളര്‍ന്നത്,’ ഉര്‍വശി പറഞ്ഞു.
കല്‍പ്പനയായിരുന്നു കൂട്ടത്തില്‍ ഏറ്റവും തമാശക്കാരിയെന്നും എവിടെ ആള്‍ക്കൂട്ടവും ബഹളവുമുണ്ടോ അവിടെ ചേച്ചിയുണ്ടാകുമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ചെറുപ്പം മുതലേ ന്യൂസ് വീട്ടില്‍ എത്തിക്കാന്‍, ഭയങ്കര പോപ്പുലര്‍ ആയിരുന്നു കല്‍പ്പനയെന്നും നടി പറഞ്ഞു.
‘ഞങ്ങള്‍ മൂന്നുപേരില്‍ ഏറ്റവും കൂടുതല്‍ ഹ്യൂമര്‍ സെന്‍സ് ഉള്ളതും കല്‍പ്പന ചേച്ചിക്ക് തന്നെ. നല്ലപോലെ ഒരാളെ അനുകരിക്കാനും കല്‍പ്പനയ്ക്ക് കഴിവുണ്ട്. ചെറുപ്പം മുതലേ തന്നെ ഇതൊക്കെ ചെയ്യും. എപ്പോഴും ചിരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ചേച്ചിക്ക് പറ്റും,’ ഉര്‍വശി പറഞ്ഞു.
മുന്‍കാല സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വളരെ നേര്‍ത്ത ശബ്ദമായിരുന്നുവെന്ന് നടി പറയുകയുണ്ടായി. പല സിനിമകളിലും ഉര്‍വ്വശിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് പല ആര്‍ട്ടിസ്റ്റുകളാണ്.
‘നേര്‍ത്ത ശബ്ദമായിരുന്നു, അതിന്റെ കൂടെ കൊഞ്ചലും. സിനിമാറ്റിക് വോയ്സ് ആയി ഡബ്ബ് ചെയ്യാന്‍ എനിക്ക് കഴിയാത്തതുകൊണ്ടാണ് ഞാന്‍ ഡബ്ബ് ചെയ്യാതിരുന്നത്. ഗൗരവമുള്ള ശബ്ദത്തില്‍ എനിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല,’ ഉര്‍വശി പറയുന്നു.
Content highlight: Urvashi talks about her parents and Kalpana