'കണ്ണ് തുറക്കണം സാമി' പാട്ടിലുള്ളത് അമ്മയാണെന്നറിയില്ലായിരുന്നു; ഉര്‍വശിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് മകള്‍ തേജലക്ഷ്മി ജയന്‍
Malayalam Cinema
'കണ്ണ് തുറക്കണം സാമി' പാട്ടിലുള്ളത് അമ്മയാണെന്നറിയില്ലായിരുന്നു; ഉര്‍വശിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് മകള്‍ തേജലക്ഷ്മി ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st July 2026, 7:38 pm

തമിഴ് -മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേത്രിയാണ് ഉര്‍വശി. മലയാളത്തിലെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് പലരും പറയുന്ന പേരും ഉര്‍വശിയുടേത് തന്നെ. തന്റെ പത്താം വയസില്‍ ബാലതാരമായി കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ നായികനടിയായി ശ്രദ്ധിക്കപ്പെടുന്നത് അടുത്തിടെ അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിന്റെ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെയാണ്.

ഉര്‍വശിയും മകളും കമല്‍ഹാസനൊപ്പം. Photo: Cinema Express

പിന്നാലെ മലയാളത്തിലും സജീവമായ താരം 350ഓളം ചിത്രങ്ങളിലാണ് ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഉര്‍വശിയെ കുറിച്ചുള്ള അനുഭവം പങ്കുവെക്കുന്ന മകള്‍ തേജലക്ഷ്മി ജയന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘കണ്ണ് തുറക്കണം എന്ന പാട്ട് ഞാന്‍ ചെറുതാകുമ്പോള്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അന്നൊന്നും അതിലഭിനയിച്ചത് അമ്മയാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ ഞാനൊരു എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്താണ് എന്നോട് പറഞ്ഞത് ആ പാട്ടില്‍ നിന്റെ അമ്മ സൂപ്പറാണെന്ന്. ഞാന്‍ പെട്ടെന്ന് ഞെട്ടിപ്പോയി. എന്റെ അമ്മയോ എന്നാണ് ഞാന്‍ ചോദിച്ചത്. അപ്പം തന്നെ വീട്ടില്‍ പോയി ആ പാട്ട് ഒരിക്കല്‍ കൂടെ കണ്ട് നോക്കി.

ഗാനത്തില്‍ നിന്നും. Photo: Youtube.com

ആ ലുക്ക് ഒരുപാട് വ്യത്യസ്തമായിരുന്നു. മെലിഞ്ഞ് നീണ്ട് അമ്മയുടെ പതിമൂന്നാം വയസില്‍ ചെയ്ത ചിത്രമായിരുന്നു. അത്രയും യങ്ങായിരുന്നു അമ്മ. ഞാന്‍ എന്റെ കസിന്‍സിന്റെ ഒപ്പം ഇരുന്ന് ആ ചിത്രം കണ്ടിട്ടുണ്ട്. പക്ഷേ അമ്മ ആ പാട്ട് വീട്ടില്‍ വെക്കാന്‍ സമ്മതിച്ചിരുന്നില്ല. അമ്മയെ കാണുന്നത് വേറെ രൂപത്തില്‍ ആയതുകൊണ്ട് അത് അമ്മയായിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല,’ തേജലക്ഷ്മി പറഞ്ഞു.

Content Highlight: Urvashi’s Daughter Tejalakshmi  takls about her experience