'മാസ്‌ക് മുഖ്യം'; വരിക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കി ശ്രീനഗറിലെ ഉറുദു പത്രം
national news
'മാസ്‌ക് മുഖ്യം'; വരിക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കി ശ്രീനഗറിലെ ഉറുദു പത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st July 2020, 3:19 pm

ശ്രീനഗര്‍: കൊവിഡ് പടരുന്നതിനിടെ ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ മാസ്‌ക് നല്‍കി ഉറുദു പത്രം. രോഷ്‌നി എന്ന ഉര്‍ദു പത്രമാണ് ആദ്യ പേജില്‍ വരിക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കിയത്.

‘മാസ്‌ക് ഉപയോഗിക്കുന്നത് പ്രധാനം’എന്ന പേരിലാണ് മാസ്‌ക് കൂടി നല്‍കിയത്.

ജനങ്ങള്‍ക്ക് ഈ സന്ദേശം നല്‍കേണ്ടത് പ്രധാനമാണെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് രോഷ്ണിയുടെ എഡിറ്റര്‍ പറഞ്ഞു.

‘ജനങ്ങള്‍ക്ക് ഈ സന്ദേശം നല്‍കേണ്ടത് പ്രധാനമാണെന്നാണ് തങ്ങള്‍ കരുതുന്നത്. മാത്രമല്ല, മാസ്‌ക് ധരിക്കുന്നത് പ്രധാനമാണെന്ന് ജനങ്ങളിലേക്കെത്തിക്കുന്നതിന് ഇതൊരു നല്ല മാര്‍ഗവുമായിരിക്കും,’ എഡിറ്റര്‍ സഹൂര്‍ ഷോറ പറഞ്ഞു.

പത്രത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച്‌കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

രണ്ട് രൂപ വിലയുള്ള പത്രത്തിന്റെ കൂടെ മാസ്‌ക് സൗജന്യമായി നല്‍കണമെങ്കില്‍ ആളുകള്‍ക്ക് അതിന്റെ പ്രാധാന്യം മനസിലാകാന്‍ വേണ്ടിയാണ്. അത് അഭിനന്ദനാര്‍ഹമാണെന്നാണ് ശ്രീനഗറിലെ ഒരു വരിക്കാരന്‍ പ്രതികരിച്ചത്.

ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. 751 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറില്‍ പത്ത് പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 254 പേരാണ് ഇതുവരെ ജമ്മുകശ്മീരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 6,122 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 8,274 രോഗികളാണ് രോഗമുക്തരായത്.

ശ്രീനഗറില്‍ മാത്രം 171 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ