ബന്ധങ്ങളെ കുറിച്ചുള്ള കഥകളില്‍ നൃത്തവും സംഗീതവും പ്രയോജനപ്പെടുത്തിയ ഒരു സംവിധായകനേ ഉള്ളു: ഉര്‍വശി
Malayalam Cinema
ബന്ധങ്ങളെ കുറിച്ചുള്ള കഥകളില്‍ നൃത്തവും സംഗീതവും പ്രയോജനപ്പെടുത്തിയ ഒരു സംവിധായകനേ ഉള്ളു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th July 2025, 8:36 am

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം. മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. അതോടാെപ്പം മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലും അവര്‍ അഭിനയിച്ചു.

സിബി മലയിലിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഉര്‍വശി. തന്റെ സിനിമകളില്‍ ബന്ധങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുത്ത സംവിധായകനാണ് സിബി മലയിലെന്ന് ഉര്‍വശി പറയുന്നു. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം കൊടുത്ത സിനിമകള്‍ അന്യ ഭാഷകളില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആ കഥകളുടെയൊക്കെ അടിസ്ഥാനം എപ്പോഴും പ്രണയമായിരിക്കും അവര്‍ പറഞ്ഞു.

പക്ഷേ കുടുംബ പഞ്ചാത്തലത്തില്‍ ബന്ധങ്ങളെ കുറിച്ചും മറ്റും പറയുന്ന കഥകളില്‍ നൃത്തത്തിനെയും സംഗീതത്തിനെയും പ്രയോജനപ്പെടുത്തിയ ഒരേ ഒരു സംവിധായകന്‍ സിബി മലയില്‍ മാത്രമാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. സദയം, കീരിടം എന്നീ സിനിമകള്‍ ചെയ്ത സംവിധായകന്‍ തന്നെയാണോ ഹിസ്‌ഹൈനസ് അബ്ദുള്ളയും കമലദളവും ചെയ്തതെന്ന് വിശ്വസിക്കാന്‍ അന്യഭാഷയില്‍ നിന്നുള്ള വ്യക്തിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും നടി പറഞ്ഞു.

തനിയാവര്‍ത്തനം, മൃദംഗമൊക്കെ വായിക്കാന്‍ അറിയുന്നവര്‍ക്ക് എപ്പോഴും കേള്‍ക്കുന്ന വാക്കാണ് തനിയാവര്‍ത്തനം. അതുമായിട്ട് യാതൊരു ബന്ധവും ഈ കഥയ്ക്കുണ്ടെന്ന് നമ്മള്‍ ചിന്തിക്കില്ല. പിന്നെ ഇന്ത്യയില്‍ എത്രയോ ഭാഷകളില്‍, ഹിന്ദിയിലുള്ള ജനക് ജനക് പായല്‍ ഭാജയ മുതലുള്ള സിനിമകളില്‍ നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ പ്രാധാന്യമുള്ള ചിത്രങ്ങളുടെയൊക്കെ അടിസ്ഥാനം എപ്പോഴും പ്രണയമായിരിക്കും.

പക്ഷേ കുടുംബ പഞ്ചാത്തലവും, അതിനകത്ത് ബന്ധങ്ങളെ കുറിച്ചും പറയുന്ന സിനിമകളില്‍
ഏറ്റവും നന്നായി നൃത്തവും സംഗീതവും പ്രയോജനപ്പെടുത്തിയ ഏക സംവിധായകനേ ഉള്ളു, അത് തീര്‍ച്ചയായിട്ടും സിബി മലയില്‍ തന്നെയായിരിക്കും. സദയം, കിരീടം, തനിയാവര്‍ത്തനവുമൊക്കെ സംവിധാനം ചെയ്ത ഒരു സംവിധായകനാണോ കമലദളവും ഹിസ് ഹൈനസ് അബ്ദുള്ളയും ചെയ്തതെന്ന് ഒരിക്കലും അന്യഭാഷയിലെ ആളുകള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല,’ ഉര്‍വശി പറയുന്നു

Content  Highlight:  Uravashi About director  Sibi malyil and his movies