മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നില്ല
Kerala News
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th May 2020, 12:28 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നില്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് വാര്‍ത്താ സമ്മേളനം ഇല്ലാത്തത്. ഉച്ചതിരിഞ്ഞ് 3 മണിക്കാണ് വീഡിയോ കോണ്‍ഫറന്‍സ്. ചര്‍ച്ച നീളാനുള്ള സാഹചര്യം കണക്കിലെടുത്തണ് തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.

ലോക് ഡൗണ്‍ നീട്ടേണ്ടതുണ്ടോ എന്ന കാര്യം യോഗത്തില്‍ ചര്‍ച്ചചെയ്യും. ലോക് ഡൗണല്‍ കേന്ദ്രത്തോട് സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും.

ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.

മേയ് 17ന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച നിലപാടും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക