A female police officer upheld her duty, refusing to let political pressure influence her actions. Bharatiya Janata Party (BJP) MLC Arun Pathak got into an argument with additional deputy commissioner of police (ADCP) Anjali Vishwakarma after the officer denied entry to his… pic.twitter.com/AudWDwvpAr
ഇന്നലെ (ഞായര്‍)യാണ് സംഭവം നടന്നത്. കാണ്‍പൂര്‍ നഗരത്തിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥയും അരുണ്‍ പഥകും ഏറ്റുമുട്ടിയത്. വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബി.ജെ.പി എം.പി രമേശ് അവസ്തി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തിലേക്ക് ക്ഷണം ലഭിച്ചെത്തിയതാണ് അരുണ്‍ പഥക്. എന്നാല്‍ ആയുധങ്ങളുമായാണ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
തര്‍ക്കം രൂക്ഷമായതോടെ കാണ്‍പൂര്‍ മേയര്‍ പ്രമീള പാണ്ഡെയും മറ്റ് ബി.ജെ.പി നേതാക്കളും വിഷയത്തില്‍ ഇടപെടുകയും സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു. സംഭവം വിവാദമായെങ്കിലും കാണ്‍പൂര്‍ പൊലീസോ യു.പി സര്‍ക്കാരോ ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlight: UP female police officer denies BJP MLC’s armed guards from entering stadium