യു.പിയില്‍ ബി.ജെ.പി തുടരുമെന്ന് സീ വോട്ടര്‍ സര്‍വേ; നേതാക്കളില്‍ പിന്തുണ കൂടുതല്‍ യോഗിക്ക്
National Politics
യു.പിയില്‍ ബി.ജെ.പി തുടരുമെന്ന് സീ വോട്ടര്‍ സര്‍വേ; നേതാക്കളില്‍ പിന്തുണ കൂടുതല്‍ യോഗിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2021, 9:28 am

ലഖ്‌നൗ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം.

സീവോട്ടറിന്റെ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 403 സീറ്റുകളില്‍ ബി.ജെ.പിക്ക് 259 സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ ഫലം. സമാജ് വാദി പാര്‍ട്ടിക്ക് 107 മുതല്‍ 119 വരെയാണ് സീറ്റ് പ്രവചിക്കുന്നത്.

ബി.എസ്.പിക്ക് 12 മുതല്‍ 16 സീറ്റുകളാണ് സര്‍വേ പ്രവചിച്ചിരിക്കുന്നത്.

നേതാക്കളില്‍ യോഗിക്ക് 40 ശതമാനം പിന്തുണയുള്ളതായി സര്‍വേ പറയുന്നു.അഖിലേഷ് യാദവിന് 27 ശതമാനം പിന്തുണയാണ് ഉള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തില്‍ 70 ശതമാനം പേര്‍ തൃപ്തി രേഖപ്പെടുത്തിയതായും സര്‍വേ പറയുന്നു.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ്- ജന്‍കീ ബാത്ത് സര്‍വേയും യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്താനുള്ള സാധ്യതയാണ് പ്രവചിച്ചത്. യോഗിക്ക് തന്നെയായിരുന്നു മുന്‍തൂക്കം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  UP election BJP will Win