നിങ്ങള്‍ക്കറിയാമോ ഇന്ത്യയില്‍ ഹിറ്റ്‌ലറുടെ റസ്‌റ്റോറന്റുണ്ടായിരുന്നെന്ന്! വ്യത്യസ്ത ഹോട്ടലുകളിലൂടെ
Daily News
നിങ്ങള്‍ക്കറിയാമോ ഇന്ത്യയില്‍ ഹിറ്റ്‌ലറുടെ റസ്‌റ്റോറന്റുണ്ടായിരുന്നെന്ന്! വ്യത്യസ്ത ഹോട്ടലുകളിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th January 2015, 1:55 pm

വളരെ വലിയൊരു ബിസിനസാണ് ഭക്ഷണവുമായി ബന്ധപ്പെട്ടത്. പുതുമയും വ്യത്യസ്തയും ഏറെ പരീക്ഷിക്കുന്നവര്‍ക്കു മാത്രം വിജയം കൈവരിക്കാന്‍ കഴിയുന്ന ബിസിനസ്. ഭക്ഷണം പാകം ചെയ്യുന്നതില്‍ മാത്രമല്ല, അത് വിളമ്പുന്ന വേദിയിലും സാഹചര്യങ്ങളിലുമൊക്കെ വ്യത്യസ്തകള്‍ പരീക്ഷിക്കുന്നവരുണ്ട്. ഇത്തരം വ്യത്യസ്തമായ അത്തരം ചില ഭക്ഷണശാലകളിലൂടെ…

         മുംബൈയിലെ ക്രോസ് കഫെ

hitlerഹിറ്റ്‌ലേഴ്‌സ് ക്രോസ് എന്നാണ് ഈ കഫെ സാധാരണയായി അറിയപ്പെടുന്നത്. ലോകത്തെമ്പാടുമുള്ള ജ്യൂത സംഘടനകളുടെ വിദ്വേഷം പിടിച്ചുപറ്റിയ ഭക്ഷ്യശാലയാണിത്. ജൂതന്മാരും മറ്റ് ന്യൂനപക്ഷങ്ങളും ഇരുണ്ട കാലഘട്ടമായി കരുതുന്ന ഒന്നാണ് ഹിറ്റ്‌ലറുടെ ഭരണകാലം. അദ്ദേഹത്തിന്റെ പേര് കഫെയ്ക്കു നല്‍കുന്നത് തെറ്റായ സന്ദേശം പ്രചരിപ്പിക്കാന്‍ ഇടയാക്കുമെന്ന് മനസിലാക്കിയ അധികൃതര്‍ പിന്നീട് പേര് ക്രോസ് കഫെയെന്നാക്കി മാറ്റി. പേരിലുണ്ടായിരുന്ന സ്വാസ്ഥിക ചിഹ്നം മാറ്റി പലനിറത്തിലുള്ള വളയമാക്കി.

അടുത്ത പേജില്‍ തുടരുന്നു

ടെയ്സ്റ്റ് ഓഫ് ഡാര്‍ക്ക്‌നെസ്, ഹൈദരാബാദ്

darkഭക്ഷണം കാണില്ല. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് രുചിച്ചറിയാം. ഇതാണ് ടെസ്റ്റ് ഓഫ് ഡാര്‍ക്ക്‌നെസിലെ രീതി. പൂര്‍ണമായും ഇരുട്ടിലാണ് കഫെ മുഴുവനും. കാഴ്ചയില്ലാത്തവരുടെ ജീവിതം എന്താണെന്ന് ഇവിടെ വരുന്ന ഉപഭോക്താവിന് കുറച്ചെങ്കിലും മനസിലാവും.

അടുത്ത പേജില്‍ തുടരുന്നു

തീഹാര്‍ ഫുഡ് കോര്‍ട്ട്, ദല്‍ഹി

tiharഈ റസ്‌റ്റോറന്റിലെ വെയ്റ്റര്‍മാരും സ്റ്റാഫുമെല്ലാം മുന്‍പ് കുറ്റവാളികളായിരുന്നവരാണ്. നിരവധിയാളുകളാണ് ഇവിടുത്തെ ഭക്ഷണത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുള്ളത്. ഭക്ഷണത്തോടൊപ്പം ജോലിക്കാരുടെ പെരുമാറ്റവും ഏറെ വാഴ്ത്തപ്പെട്ടിട്ടുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

ന്യൂലക്കി റസ്റ്റോറന്റ്, അഹമ്മദാബാദ്

graveബിസിനസുകാരില്‍ അധികമാരും പരീക്ഷിക്കാത്ത ഒരു കാര്യമാണ് ന്യൂ ലക്കി റസ്റ്റോറന്റിന്റെ ഉടമ കൃഷ്ണന്‍ കുട്ടി ചെയ്തത്. ശ്മശാനത്തിലാണ് അദ്ദേഹം റസ്‌റ്റോറന്റ് തുടങ്ങിയത്. ശ്മശാനത്തിലെ ശവകുടീരങ്ങള്‍ അവിടെ തന്നെ നിലനിര്‍ത്തി അതിനുചുറ്റും റസ്‌റ്റോറന്റ് നിര്‍മിക്കുകയായിരുന്നു. ശ്മശാനം തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഈ റസ്‌റ്റോറന്റില്‍ തടിച്ചുകൂടുന്നവരുടെ എണ്ണം കണ്ടാല്‍ ആ വിശ്വാസത്തില്‍ അല്പം കഴമ്പുണ്ടെന്നു തോന്നും.

അടുത്ത പേജില്‍ തുടരുന്നു

വേലി ലെയ്ക്ക് ഫ്‌ളോട്ടിങ് റസ്‌റ്റോറന്റ്, തിരുവനന്തപുരം

lakeവേലിയിലെ ഗ്രാമീണര്‍ തടാകത്തിന്റെ മധ്യത്തില്‍ ഒരു ഗ്രാമം തന്നെ രൂപീകരിച്ചു. ഈ ഗ്രാമത്തിന്റെ ഭാഗമാണ് വെള്ളത്തിന്റെ മുകളിലുള്ള റസ്റ്റോറന്റ്. ഈ റസ്‌റ്റോറന്റിലെത്താനായി പാലം കടക്കണം.

അടുത്ത പേജില്‍ തുടരുന്നു

ദ ബാര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, മുംബൈ

barസ്‌റ്റോക്ക് മാര്‍ക്കറ്റിന്റെ അടിസ്ഥാന തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പബ്ബാണിത്. മാര്‍ക്കറ്റ് തുറക്കുന്ന സമയത്താണ് ഇവിടെ പാനീയങ്ങള്‍ അവയുടെ അടിസ്ഥാന വിലയില്‍ ലഭിക്കുക. ഡ്രിങ്ക്‌സിന്റെ ഡിമാന്റിനു അനുസരിച്ച് വിലയും കൂടി. ഡ്രിങ്‌സ് എത്രത്തോളം പോപ്പുലറാവുന്നുവോ അത്രത്തോളം വിലയും കൂടും.

അടുത്ത പേജില്‍ തുടരുന്നു

70എംഎം, ഹൈദരാബാദ്

70-mmപേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സിനിമ പ്രേമികളെയാണു ഈ റസ്റ്റോറന്റ് ലക്ഷ്യമിടുന്നത്. ബിഗ് സ്‌ക്രീനില്‍ സിനിമ കാണുന്ന ഒരു ഫീലാണ് ഇവിടുത്തെ പ്രത്യേകത. റസ്റ്റോറന്റിന്റെ ചുമരുകളും സീലിങ്ങുമെല്ലാം സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.

അടുത്ത പേജില്‍ തുടരുന്നു

സോഷ്യല്‍ ഓഫ്‌ലൈന്‍, ദല്‍ഹി

workആളുകളുടെ അവരുടെ തൊഴില്‍ ആസ്വദിക്കാന്‍ അനുവദിക്കുന്ന സ്ഥലമാണിത്. ഓഫ്‌ലൈന്‍ ആയിരിക്കുമ്പോഴും ഉപഭോക്താക്കളെ കണക്ടഡ് ആക്കി നിര്‍ത്തുന്ന ഇടമാണിത്.

അടുത്ത പേജില്‍ തുടരുന്നു

ഫിറംഗി ഡബാ, മുംബൈ

autoഇന്ത്യന്‍ ഗതാഗത സംവിധാനത്തിന്റെ ജീവിതരേഖയാണ് ഓട്ടോറിക്ഷകള്‍. ഓട്ടോറിക്ഷകളെ റസ്‌റ്റോറന്റിനു ഇണങ്ങിയ ഒന്നാക്കിമാറ്റിയിരിക്കുകയാണ് ഇവിടെ.

അടുത്ത പേജില്‍ തുടരുന്നു

നാച്വേഴ്‌സ് ടോയ്‌ലറ്റ് കഫെ, അഹമ്മദാബാദ്

toiletടോയ്‌ലറ്റ് തീമിലുള്ള ഇന്ത്യയിലെ അദ്യത്തെ റസ്‌റ്റോറന്റാണിത്. ഈ കഫെയ്ക്കു ചുറ്റും ഒരു ടോയ്‌ലറ്റ് ഗാര്‍ഡന്‍ ഉണ്ട്. ഈ ഗാര്‍ഡനില്‍ 1950 കള്‍വരെയുള്ള കക്കൂസുകളുടെ 20 ലധികം കലക്ഷനുകളുണ്ട്.

ഈ ഗാര്‍ഡന്റെ സ്ഥാപകനായ ഈശ്വര്‍ഭായ് പട്ടേലിന്റെ മകനായ ജയേഷ് പട്ടേലാണ് ഇവിടെ റസ്റ്റോറന്റ് സ്ഥാപിച്ചത്. ബേബി ടോയ്‌ലറ്റെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

അടുത്ത പേജില്‍ തുടരുന്നു

കൈദി കിച്ചന്‍ ചെന്നൈ

jailഒരു ജയില്‍ സെറ്റപ്പിലുള്ള റസ്റ്റോറന്റാണിത്. ഇവിടെയുള്ള ജോലിക്കാരില്‍ ചിലര്‍ ജയില്‍പുള്ളികളുടെ വസ്ത്രവും മറ്റുള്ളവര്‍ ജയില്‍ അധികൃതരുടെ വേഷവുമാണിട്ടിരിക്കുന്നത്. ഭക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായം ശരാശരിയെന്നാണെങ്കിലും ഇവിടുത്തേത് ഒരു വ്യത്യസ്ത അനുഭവമായിരിക്കും.

അടുത്ത പേജില്‍ തുടരുന്നു

നാസ ബംഗളുരു

nasaഈ സ്ഥാപനം അടച്ചുപൂട്ടിയെങ്കിലും ഈ ലിസ്റ്റില്‍ ഇതിന്റെ പേരുകൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ബഹിരാകാശ പേടകത്തിന്റെ മോഡലിലുള്ള ഈ സ്ഥാപനത്തിലെ ജോലിക്കാരെല്ലാം ബഹിരാകാശ യാത്രികരുടേതെന്നു തോന്നിക്കുന്ന വസ്ത്രമാണു ധരിക്കാറുള്ളത്. വേദനാജനകമെന്നു പറയട്ടെ, ഒരു മള്‍ട്ടി നാഷണല്‍ ഭക്ഷ്യശൃംഖലയ്ക്കുവേണ്ടി ഈ സ്ഥാപനത്തിനു വഴിമാറിക്കൊടുക്കേണ്ടി വന്നു.