എഡിറ്റര്‍
എഡിറ്റര്‍
‘സംഘപരിവാറിനെ വിമര്‍ശിക്കുന്ന സക്കറിയ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ലക്ഷം കൈപ്പറ്റിയതെന്തുകൊണ്ട്?’; സക്കറിയക്കെതിരെ വിമര്‍ശനവുമായി ഉണ്ണി ആര്‍
എഡിറ്റര്‍
Wednesday 5th April 2017 7:37am

 

കൊച്ചി: സാഹിത്യകാരന്‍ സക്കറിയക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരക്കഥാകൃത്ത് ഉണ്ണി ആര്‍. സംഘപരിവാറിനെ വിമര്‍ശിക്കുന്ന സക്കറിയ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ലക്ഷം കൈപ്പറ്റിയതെന്തുകൊണ്ടെന്ന് ഉണ്ണി ചോദിച്ചു. ഡി.സി ബുക്സ് പ്രസിദ്ധീകരണമായ പച്ചക്കുതിരയുടെ ഏപ്രില്‍ ലക്കത്തിലെ അഭിമുഖത്തിലാണ് ഉണ്ണി സക്കറിയക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.


Also read എക്‌സ്‌ക്ലൂസിവ്:  കോളേജ് മാഗസിനില്‍ ആര്‍.എസ്.എസ്സിനേയും ഹിന്ദുത്വത്തേയും പറ്റി പറയുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്ന് മാനേജ്‌മെന്റ്; വിലക്കപ്പെട്ട ഭാഗങ്ങളില്‍ ‘കത്രിക’ അച്ചടിച്ച് മാഗസിന്‍ പുറത്തിറങ്ങി; സംഭവം ജെ.ഡി.ടി ഇസ്‌ലാം കോളേജില്‍ 


സക്കറിയക്ക് പുറമെ സംവിധായകന്‍ രഞ്ജിത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ണി മാധ്യമപ്രവര്‍ത്തകനായ ടി എം ഹര്‍ഷന്‍ നടത്തിയ അഭിമുഖത്തില്‍ ഉന്നയിച്ചത്. സക്കറിയ സ്വയം വിമര്‍ശനത്തിന് തയ്യാറാകേണ്ടിയിരുന്നുവെന്നും അദേഹത്തിനെപോലൊരാള്‍ക്ക് എങ്ങിനെയാണ് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും തുക കൈപ്പറ്റാന്‍ കഴിഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും ഉണ്ണി പറഞ്ഞു.

സംവിധായകനായ രഞ്ജിത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഉണ്ണി രഞ്ജിത്ത് അസഹിഷ്ണുവായ ചലച്ചിത്രസംവിധായകനാണെന്നും പറഞ്ഞു. രഞ്ജിത്തിന്റെ ചില നിലപാടുകളോട് തനിക്ക് വിയോജിപ്പുണ്ടെന്നും രഞ്ജിത്തിന്റെ സിനിമകളില്‍ ആണത്തപ്രഘോഷണമുണ്ടെങ്കില്‍ അത് വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ഉണ്ണി അഭിപ്രായപ്പെട്ടു.


Dont miss ‘സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമല്ല മാധ്യമ പ്രവര്‍ത്തനം, പ്രവണത തുടര്‍ന്നാല്‍ ജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല’: ജോയ് മാത്യു 


താന്‍ തിരക്കഥയെഴുതി രഞ്ജിത്ത് സംവിധാനം ചെയ്ത”ലീല” എന്ന സിനിമയെയല്ല കഥയെ തന്നെയാണ് തനിക്കേറെയിഷ്ടം എന്നു പറഞ്ഞ ഉണ്ണി ലീല എന്ന സിനിമ മുന്‍വിധിയോടെ കാണേണ്ട ഒന്നല്ലെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ സിനിമകളെ വിമര്‍ശിച്ചുകൊണ്ട് പത്രത്തില്‍ വന്ന ലേഖനത്തോട് രഞ്ജിത്ത് എങ്ങനെ പ്രതികരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ നൈതികതയുമായി ബന്ധപ്പെടുത്തിയാണ് കാണേണ്ടതെന്നും വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയാണ് പലപ്പോഴും നമ്മുടെ വാക്കുകള്‍ കൈവിട്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നതെന്നും പറഞ്ഞ ഉണ്ണി ഇത്തരം അസഹിഷ്ണുത നിറഞ്ഞ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകുമെന്നും അവര്‍ നമ്മളെ സംസ്‌കാരശൂന്യരെന്ന് വിളിക്കുമെന്നും പറഞ്ഞു.

സക്കറിയക്കെതിരെയും രഞ്ജിത്തിനെതിരെയും വിമര്‍ശനമുന്നയിച്ച ഉണ്ണി മലയാളത്തിലെ ചില എഴുത്തുകാരെങ്കിലും ഫാഷിസ്റ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒറ്റുകാരാണെന്നും ആരോപിച്ചു. ലൗജിഹാദ് പോലുള്ള അടിസ്ഥാനരഹിതമായ മുസ്ലീം വിരുദ്ധപ്രചാരണങ്ങളും മറ്റും അവരുടെ രചനകളില്‍ വരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സംഘപരിവാര്‍ ശക്തികള്‍ക്കും നേരെയും രൂക്ഷവിമര്‍ശനമാണ് ഉണ്ണി അഭിമുഖത്തില്‍ നടത്തുന്നത്.
‘ഒരു ചലച്ചിത്രനടിക്കേറ്റ അപമാനത്തെക്കുറിച്ച് ചോദ്യംചെയ്യാനും അത് വലിയ ചര്‍ച്ചയാക്കാനും ഇവിടെ ആളുണ്ടായിരുന്നു. എന്നാല്‍ പൊതുതലത്തില്‍ അറിയപ്പെടാത്ത ഒരാള്‍ക്കുനേരെ ഉണ്ടായ ആക്രമണമാണെങ്കില്‍ എന്തുകൊണ്ട് ഇത്രയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. എലീറ്റായ ഒരാള്‍ക്കുനേരെ ആക്രമണം ഉണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന സാഹചര്യം ഉണ്ടായിക്കൂടാ. മലയാള സിനിമ തിരുത്തേണ്ടതുണ്ട് എന്ന തോന്നലാണ് സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്ന വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് പ്രഖ്യാപിക്കാന്‍ പൃഥ്വിരാജ് എന്ന നടനെ പ്രേരിപ്പിച്ചത്’ അദേഹം പറഞ്ഞു.

Advertisement