മാളികപ്പുറത്തിന്റെ റീച്ചിന് വേണ്ടി മമ്മൂക്കയുടെ സ്റ്റാര്‍ഡം ഞങ്ങള്‍ ഉപയോഗപ്പെടുത്തിയതാണ്: ഉണ്ണി മുകുന്ദന്‍
Movie Day
മാളികപ്പുറത്തിന്റെ റീച്ചിന് വേണ്ടി മമ്മൂക്കയുടെ സ്റ്റാര്‍ഡം ഞങ്ങള്‍ ഉപയോഗപ്പെടുത്തിയതാണ്: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th January 2023, 10:36 am

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. സിനിമ തുടങ്ങുന്നത് മമ്മൂട്ടിയുടെ ശബ്ദത്തോടെയായിരുന്നു.

സിനിമ റിലീസായി മൂന്നാമത്തെ ദിവസം നടത്തിയ സക്‌സസ് സെലിബ്രേഷനിലും മമ്മൂട്ടിയെ കൊണ്ട് കേക്ക് മുറിപ്പിച്ചായിരുന്നു മാളികപ്പുറം ടീം ആഘോഷത്തിന് തുടക്കമിട്ടത്. മമ്മൂട്ടിയുടെ സ്റ്റാര്‍ഡം കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രൊമോഷന്‍ രീതിയായിരുന്നു മാളികപ്പുറം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.

മാളികപ്പുറത്തിന്റെ റീച്ചിന് വേണ്ടി മമ്മൂക്കയുടെ സ്റ്റാര്‍ഡം  ബോധപൂര്‍വം ഉപയോഗപ്പെടുത്തിയതാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍.

മമ്മൂക്കയുടെ സ്റ്റാര്‍ഡം മിസ് യൂസ് ചെയ്യുകയായിരുന്നില്ലെന്നും നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നുമാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത്.

‘നല്ല സിനിമകളെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് മമ്മൂക്ക. മമ്മൂക്കയുടെ സിനിമാ ജീവിതം എടുത്തുനോക്കിയാല്‍ ഒരു വെല്‍ക്കമിങ് ആയിട്ടുള്ള മനോഭാവം ഉള്ള ഒരാളാണ് അദ്ദേഹം. മാളികപ്പുറം എന്ന സിനിമയുടെ ഒരു ആമുഖ വീഡിയോ മമ്മൂക്കയുടെ വോയ്‌സില്‍ പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്. സത്യം പറഞ്ഞാല്‍ മമ്മൂക്ക ഒരു കാര്യം പറയുമ്പോള്‍, നമ്മള്‍ പുള്ളിയുടെ സ്റ്റാര്‍ഡം റീച്ചിന് വേണ്ടി യൂസ് ചെയ്യുകയാണ്.

നമ്മള്‍ ഒരു കഥ പറയുമ്പോള്‍ അദ്ദേഹം വന്ന് നില്‍ക്കുന്നു, അല്ലെങ്കില്‍ ഒരു ഇവന്റില്‍ വന്ന് രണ്ട് കാര്യം മമ്മൂക്ക പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു മീഡിയ കവറേജ് വ്യത്യസ്തമല്ലേ. അദ്ദേഹത്തിനെ കേള്‍ക്കാന്‍ എല്ലാവര്‍ക്കും കൂടുതല്‍ ആകാംക്ഷയുണ്ടാകും. ആ ഒരു സെന്‍സില്‍ നമ്മള്‍ അദ്ദേഹത്തിന്റെ സ്റ്റാര്ഡം മിസ്സ്യൂസ് ചെയ്യുകയല്ല യൂസ് ചെയ്യുകയാണ്.

അദ്ദേഹം സ്വമനസാ നമ്മുടെ സിനിമയെ പ്രൊമോട്ട് ചെയ്തു. അതൊക്കെ വലിയ കാര്യങ്ങളാണ്. നമുക്കിത് കണ്ട് പഠിക്കാന്‍ പറ്റും. ഭാവിയിലെപ്പോഴെങ്കിലും, ആരെങ്കിലും എന്നോട് ഇങ്ങനെ ഒരു കാര്യം ആവശ്യപെട്ടാല്‍ ഒരിക്കലും നോ പറയാന്‍ തോന്നില്ല. കാരണം നമ്മുടെ ഇന്‍ഡസ്ട്രിയിലുള്ള മെഗാ സ്റ്റാര്‍ ഉണ്ടാക്കിയ മനോഭാവം അതാണ്. പ്രത്യേകിച്ച് എന്റെ സിനിമയായത് കൊണ്ട് എനിക്കിത് വളരെ സ്‌പെഷ്യലാണ്, ‘് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

കുട്ടികളിലൂടെയാണ് മാളികപ്പുറം മുന്നോട്ട് പോകുന്നത് ബാലതാരം ദേവനന്ദ അവതരിപ്പിച്ച കല്യാണിയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, രേമേഷ് പിഷാരടി, മനോജ് കെ ജയന്‍, ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Unni Mukundan says how he use mammoottys stardom on malaikappuram movie promotion