എഡിറ്റര്‍
എഡിറ്റര്‍
പെപ്‌സിയുടെ പുതിയ അംബാസിഡറായി ഉന്മുക്ത് ചന്ദ്
എഡിറ്റര്‍
Saturday 2nd March 2013 10:05am

ന്യൂദല്‍ഹി: അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിനെ പെപ്‌സിയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തു.

Ads By Google

യൂത്ത് ഐക്കണായ ഉന്മുക്ത് തന്നെയാണ് പെപ്‌സിയുടെ അംബാസിഡറായി വരേണ്ടതെന്ന തീരുമാനമാണ്  അംബാസിഡര്‍ സ്ഥാനത്തേക്ക് ഉന്മുക്തിനെ പരിഗണിക്കാനും കാരണമായത്.

ഉന്മുക്ത് അംബാസിഡറായ ശേഷം പുറത്തിറക്കുന്ന പരസ്യചിത്രത്തില്‍ ഇദ്ദേഹത്തിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയും വിരാട് കോഹ് ലിയും ഉണ്ടാകുമെന്നാണ് അറിയുന്നത്.

പുതിയ തലമുറയിലുള്ള താരങ്ങളിലൂടെ തങ്ങളുടെ പ്രൊഡക്ട് ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് പെപ്‌സികോ സീനിയര്‍ ഡയരക്ടര്‍ ഹോമി ബട്ടിവാല പറഞ്ഞു.

പെപ്‌സിയുടെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പെപ്‌സി കമ്പനിക്കായി തന്റെ സേവനം നല്‍കുന്നതില്‍ ഏറെ അഭിമാനിക്കുന്നെന്നും താരം പറയുന്നു.

Advertisement