ഇസ്‌ലാമിക നിയമപ്രകാരം അംഗീകരിക്കാനാകില്ല; മലപ്പുറത്ത് കുടുംബ കോടതി തലാഖ് അപേക്ഷ തള്ളി
Kerala
ഇസ്‌ലാമിക നിയമപ്രകാരം അംഗീകരിക്കാനാകില്ല; മലപ്പുറത്ത് കുടുംബ കോടതി തലാഖ് അപേക്ഷ തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th May 2017, 6:41 pm

മലപ്പുറം: ഇസ്‌ലാമിക നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ച് തലാഖ് അപേക്ഷ കുടുംബ കോടതി തള്ളി. മലപ്പുറം കുടുംബ കോടതിയാണ് അരിക്കോട് സ്വദേശി നല്‍കിയ അപേക്ഷ തള്ളിയത്.


Also Read: ‘പോ സാത്താനെ ദൂരെ’;റാന്‍സംവെയറിനെ തടയാന്‍ കമ്പ്യൂട്ടറുകളില്‍ ‘വിശുദ്ധ ജലം’ തളിച്ച് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം 


ഇസ്ലാമിക നിയമപ്രകാരം തലാഖിന് വ്യക്തമായ കാരണം വേണമെന്ന് കോടതി പറഞ്ഞു. അത്തരത്തില്‍ നിയമാനുസൃതമായ കാരണം ഇല്ലാത്തതിനലാണ് കോടതി അപേക്ഷ തള്ളിയത്.

അരിക്കോട് സ്വദേശി ഭാര്യയെ തലാഖ് ചൊല്ലിയതാണ് കോടതി തള്ളിയത്. തലാഖിനു മുന്നോടിയായി പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥശ്രമം നടന്നതായി തെളിയിക്കാന്‍ ഭര്‍ത്താവിനു കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇതേതുടര്‍ന്നാണ് കോടതി തലാഖിന് അനുമതി നിഷേധിച്ചത്.


Don”t Miss: ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രായമായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷനും നല്‍കുമെന്ന് മുഖ്യമന്ത്രി


നേരത്തെ മുത്തലാഖ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം തുടരുന്ന സാഹചര്യത്തിലാണ് മലപ്പുറത്തു നിന്നുമുള്ള വാര്‍ത്ത.