'ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി നക്‌സലൈറ്റാകൂ... ഞങ്ങള്‍ നിങ്ങളെ കൊല്ലാം'; താന്‍ പങ്കെടുക്കുന്ന യോഗത്തില്‍ വരാതിരുന്ന ഡോക്ടറോട് കേന്ദ്രമന്ത്രി
National Politics
'ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി നക്‌സലൈറ്റാകൂ... ഞങ്ങള്‍ നിങ്ങളെ കൊല്ലാം'; താന്‍ പങ്കെടുക്കുന്ന യോഗത്തില്‍ വരാതിരുന്ന ഡോക്ടറോട് കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th December 2017, 5:00 am

ചന്ദ്രാപൂര്‍: താന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഹാജരാകാതിരുന്ന ഡോക്ടറോട് നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേരാന്‍ പറഞ്ഞ് കേന്ദ്രമന്ത്രി. സംസ്ഥാന ആഭ്യന്തര മന്ത്രിയായ ഹന്‍സ്രാജ് അഹിറാണ് അവധിയിലുള്ള ഉദ്യോഗസ്ഥനോട് നക്‌സലൈറ്റാകാന്‍ “ഉപദേശിച്ചത്”.

നക്‌സലൈറ്റ് ബന്ധമുള്ളതുകൊണ്ടാണ് ഡോക്ടര്‍ ആശുപത്രിയില്‍ താന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാത്തതെന്നും മന്ത്രി ആരോപിച്ചു.

“എന്നെ ജനാധിപത്യപരമായി തെരഞ്ഞെടുത്തതാണ്. ഞാന്‍ വരുമെന്നറിഞ്ഞിട്ടും ഡോക്ടര്‍ എന്തിനാണ് അവധിയെടുത്തത്. നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പോയി നക്‌സലാകൂ ഞങ്ങള്‍ നിങ്ങളെ വെടിവെച്ചു കൊന്നോളാം.”

ചന്ദ്രാപൂരില്‍ നിന്നാണ് അഹിര്‍ പാര്‍ലമെന്റിലെത്തിയത്. കഴിഞ്ഞ ദിവസം ചന്ദ്രാപൂര്‍ ജില്ലയില്‍ നക്‌സല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.