ഏകീകൃത കുർബാന തർക്കം; ചുമതലകളിൽ നിന്ന് രാജിവെച്ച് ഫാദർ അഗസ്റ്റിൻ വട്ടോളി
എറണാകുളം: ഏകീകൃതകുർബാന തകർത്തതിന് പിന്നാലെ ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് രാജിവെച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികൻ.
കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളിയിലെ ഫാദർ അഗസ്റ്റിൻ വട്ടോളിയാണ് ചുമതലകളിൽ നിന്നും രാജിവെച്ചത്. ഇന്ന് രാവിലെ കുർബാനക്കിടെയാണ് തീരുമാനം.
ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞാണ് ഇദ്ദേഹത്തിന്റെ രാജി.
ഈ കുർബാന താൻ ചൊല്ലില്ലെന്നും അതിന്റെ പേരിൽ ഇടവകയിൽ ഭിന്നിപ്പുണ്ടാക്കാൻ സമ്മതിക്കില്ലെന്നും ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു.
ഇടവക വികാരി സ്ഥാനം രാജിവെച്ചെങ്കിലും പുരോഹിത സ്ഥാനത്ത് തുടരുമെന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി കൂട്ടിച്ചേർത്തു.
ചുമതലകളിൽ നിന്നും പിന്മാറുന്നുവെന്നറിയിക്കുന്ന കത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയതായും ഫാദർ അഗസ്റ്റിൻ വട്ടോളി അറിയിച്ചു.
Content Highlight: Unified Mass controversy; Father Augustine Vattoli resigns from duties