കോഫി ഹൗസിലെ കിരീടം എന്താ പെണ്ണുങ്ങള്‍ക്ക് ചേരില്ലെ?
മുഹമ്മദ് ഫാസില്‍

കോഴിക്കോട്: മലയാളികളെ രാഷ്ട്രീയം പറയാന്‍ പഠിപ്പിച്ചതില്‍ കോഫി ഹൗസുകള്‍ക്ക് വലിയ പങ്കുണ്ട്. എ.കെ.ജിയുടെ നേതൃത്തത്തില്‍ നടന്ന രാജ്യം കണ്ട ഏറ്റവും വിജയകരമായ തൊഴിലാളി സമരങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ കോഫി ഹൗസ് കാപ്പി നിര്‍മ്മാണ തൊഴിലാളികള്‍ ഏറ്റെടുക്കുന്നത്.

എന്നാല്‍ 60 വര്‍ഷങ്ങള്‍ക്കിപ്പുറം, കേരളം സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഏറ്റവും ഗൗരവമായ ചര്‍ച്ച ചെയ്യുന്ന ഇന്ന്, കോഫി ഹൗസ് പോലുള്ള തൊഴിലാളികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സംഘത്തിലെ സ്ത്രീകളുടെ അസാന്നിധ്യം കേരളം ഇന്ന് സംസാരിക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തത്തന്നെ റദ്ദു ചെയ്യുന്നുണ്ട്.

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.