ആക്ഷന്‍...! ഉണ്ടയുടെ മേക്കിങ് വീഡിയോ
Movie Day
ആക്ഷന്‍...! ഉണ്ടയുടെ മേക്കിങ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th June 2019, 4:40 pm

ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോകുന്ന കേരളത്തിലെ പൊലീസുകാരുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ‘ഉണ്ട’യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. കേരളത്തിലും ഛത്തീസ്ഗഢിലുമായി സിനിമ ചിത്രീകരിക്കുന്നതിന്റെ ഭാഗങ്ങളാണ് മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ ബജറ്റും മറ്റു വിവരങ്ങളും സംവിധായകനായ ഖാലിദ് റഹ്മാന്‍ ഇന്ന് പറഞ്ഞിരുന്നു. 8 കോടി രൂപയ്ക്ക് 57 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, ലുക്മാന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.