[]യുഎന്‍: 2025-ഓടെ ലോകജനസംഖ്യ 8.1 ബില്യണ്‍ കവിയുമെന്ന് യുഎന്‍. 2050-ല്‍ ഇത് 9.6 ബില്യണിലെത്തും. 7.2 ബില്യണാണ് നിലവിലെ ജനസംഖ്യ.
അടുത്ത പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ വര്‍ധന ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐകരാഷ്ട്ര സംഘടനയുടെ കണക്കു പ്രകാരം 720 കോടിയാണ് ഇപ്പോഴത്തെ ലോക ജനസംഖ്യ. []
ഇന്നലെ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. ജനസംഖ്യാനിരക്കില്‍ ഏറ്റവും വര്‍ധന അനുഭവപ്പെടുന്നത് വികസിതമേഖലകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 8.2 ബില്യനാണ് 2050-ഓടെ ഇവിടങ്ങളില്‍ കണക്കാക്കപ്പെടുന്നത്.
ആഫ്രിക്കയിലെ ഉള്‍പ്പെടെയുള്ള വികസ്വര രാഷ്ട്രങ്ങളിലാകും ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുക.
2013 മുതല്‍ 2050 വരെയുള്ള കാലങ്ങളിലെ ഏറ്റവും വലിയ തോതിലുള്ള ജനസംഖ്യാവര്‍ധന ഉണ്ടായേക്കാവുന്നത് യുഎസിലും ആഫ്രിക്കയിലും, ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ വികസ്വരരാജ്യങ്ങളിലുമാണെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
