എഡിറ്റര്‍
എഡിറ്റര്‍
‘മസിലളിയന്‍ ഏറിഞ്ഞ് തകര്‍ത്ത് കളഞ്ഞു’; ഉമേഷ് യാദവിന്റെ ബോളില്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റ് രണ്ടായി പിളര്‍ന്ന കാഴ്ച കാണാം
എഡിറ്റര്‍
Friday 17th March 2017 11:11am

 

റാഞ്ചി: ഇന്ത്യ ഓസീസ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ആരംഭിച്ചത് ഉമേഷ് യാദവിന്റെ ബൗളിങ് മികവോടെയായിരുന്നു. താരത്തിന്റെ ആദ്യ പന്ത് നേരിട്ട മാക്‌സ്‌വെല്ലിന്റെ ബാറ്റ് രണ്ടായി പിളരുന്ന കാഴ്ചയാണ് കാണികള്‍ക്ക് ഇന്നു ആദ്യ വിരുന്നേകിയത്. ബാറ്റ് തകര്‍ന്നതിനു പിന്നാലെ തന്റെ കയ്യിലെ മസില്‍ കാട്ടി ഉമേഷ് തന്റെ ശക്തി കണ്ടോയെന്ന് മാക്‌സവെല്ലോട് ചോദിക്കുകയും ചെയ്തു.


Also read ധോണിയും ജാര്‍ഖണ്ഡ് ടീമംഗങ്ങളും താമസിച്ച ഹോട്ടലില്‍ തീപിടുത്തം


137 കിലോമീറ്റര്‍ സ്പീഡിലാണ് ഉമേഷിന്റെ പന്ത് ക്രീസിലെത്തിയത്. ഡിഫന്‍സ് ചെയ്ത ഓസീസ് താരത്തിന്റെ ബാറ്റ് രണ്ടായി പിളരുകയായിരുന്നു.

രണ്ടാംദിനം 299ന് നാല് എന്ന നിലയില്‍ ബാറ്റിങ്ങ് തുടങ്ങിയ ഓസീസ് സ്‌കോര്‍ 368ന് 5 എന്ന നിലയിലാണിപ്പോള്‍.  സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന മാക്‌സ്‌വെല്ലിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. 144 റണ്‍സോടെ നായകന്‍ സ്മിത്തും 20 റണ്‍സോടെ മാത്യു വെയ്ഡുമാണ് ക്രീസില്‍.


Dont miss മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ കൂലിയായി 400രൂപ നല്‍കാമെന്നു പറഞ്ഞ് 150 നല്‍കി പറ്റിച്ചെന്ന് യുവതി- വീഡിയോ കാണാം


ആദ്യ ദിനം തോളിന് പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇന്നും കളത്തില്‍ ഇറങ്ങിയിട്ടില്ല. അജിങ്ക്യ രഹാനെയ്ക്കാണ് ടീമിന്റെ നായക ചുമതല.

വീഡിയോ കാണം: 

Advertisement