കോഹിനൂര്‍ രത്‌നം തിരിച്ചു തരാനാകില്ലെന്ന് ബ്രിട്ടണ്‍
India
കോഹിനൂര്‍ രത്‌നം തിരിച്ചു തരാനാകില്ലെന്ന് ബ്രിട്ടണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2010, 8:36 pm

ലണ്ടന്‍ : കോഹിനൂര്‍ രത്‌നം തിരച്ചു തരണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളി. ബ്രീട്ട് കൊളോണിയല്‍ ഭരണ കാലത്ത് ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ രത്‌നം തിരിച്ചു തരുന്നതിന് നിയമപ്രശ്‌നങ്ങളുണ്ടെന്നാണ് ബ്രിട്ടണ്‍ വ്യക്തമാക്കിയത്.

“1963ലെ ബ്രിട്ടീഷ് മ്യൂസിയം ആക്ട് പ്രകാരം മ്യൂസിയത്തിലുള്ള ഒരു പുരാവസ്തു മാറ്റാന്‍ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ നിയമം മാറ്റാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ല” ബ്രിട്ടീഷ് വിദേശ കാര്യമന്ത്രാലയം ഓഫീസില്‍ നിന്നറിയിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡയരക്ടര്‍ ജനറല്‍ ഗൗതം സെന്‍ ഗുപ്തയാണ് കോഹിനൂര്‍ രത്‌നം തിരിച്ചുതരണമെന്ന പുതിയ ആവശ്യം മുന്നോട്ട് വെച്ചത്. ബ്രിട്ടണ്‍ ആവശ്യം നിരാകരിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ നിധിയായ രത്‌നം തിരിച്ചെടുക്കുന്നതിന് അന്താരാഷ്ട്ര സഹായത്തോടെ സമ്മര്‍ദ്ദം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ കാലങ്ങളായി രാജ വംശങ്ങള്‍ കൈവശം വെച്ചു പോന്ന അപൂര്‍വ്വമായ കോഹിനൂര്‍ രത്‌നം 1877ലാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി വഴി ബ്രിട്ടണിലെത്തുന്നത്. 105 കാരറ്റുള്ള കോഹിനൂര്‍ ലോഹം ലോകത്തിലെ ഏറ്റവും പ്രശ്‌സ്തമായതാണ്.