അഞ്ച് ഗോള്‍ വ്യത്യാസത്തില്‍ വിജയം സ്വന്തമാക്കിയതോടെ ഈ സീസണില്‍ തങ്ങളുടെ ഗോള്‍ വ്യത്യാസം നൂറിലെത്തിക്കാനും ബയേണിന് സാധിച്ചു. സീസണില്‍ ഇതുവരെ കളിച്ച 40 മത്സരത്തില്‍ നിന്നും 139 ഗോളുകളാണ് ടീം അടിച്ചെടുത്തത്. വഴങ്ങിയതാകട്ടെ വെറും 39 ഗോളുകളും.
ഓരോ മത്സരത്തിലും ശരാശരി ഒന്നില്‍ താഴെ മാത്രം ഗോള്‍ വഴങ്ങുമ്പോള്‍ ശരാശരി 3+ ഗോളുകള്‍ ബവാരിയന്‍സ് എതിരാളികളുടെ വലയിലെത്തിക്കുന്നുണ്ട്.
അതേസമയം, അറ്റ്‌ലാന്റയ്‌ക്കെതിരെ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് വിന്‍സെന്റ് കൊംപാനി തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്ത് 4-4-2 എന്ന ഫോര്‍മേഷനാണ് സീരി എ ടീം അവലംബിച്ചത്.
— UEFA Champions League (@ChampionsLeague) March 10, 2026
22ാം മിനിട്ടില്‍ മൈക്കല്‍ ഒലിസേ ലീഡ് ഇരട്ടയാക്കി. ഡായോട്ട് ഉപംകാനോയുടെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. രണ്ടാം ഗോള്‍ പിറന്ന് മൂന്നാം മിനിട്ടില്‍ ബയേണ്‍ മൂന്നാം ഗോളും അറ്റ്‌ലാന്റയുടെ വലയിലേക്ക് നിറയൊഴിച്ചു. രണ്ടാം ഗോള്‍ നേടിയ ഒലിസെയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്.
ഒടുവില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബയേണ്‍ 3-0 എന്ന നിലയില്‍ ലീഡെടുത്തു.
ആദ്യ പകുതിക്ക് തൊട്ടുപിന്നാലെ തന്നെ നാബ്രിയെ അടക്കം പിന്‍വലിച്ച് നിര്‍ണായക മാറ്റങ്ങള്‍ കൊംപാനി കൊണ്ടുവരികയും ചെയ്തു.
52ാം മിനിട്ടില്‍ നിക്കോളാസ് ജാക്‌സണിലൂടെ വീണ്ടും മുമ്പിലെത്തിയ ബയേണ്‍ 64ാം മിനിട്ടില്‍ വീണ്ടും ഗോള്‍ നേടി. മത്സരത്തിലെ രണ്ടാം ഗോളുമായി മൈക്കല്‍ ഒലിസെയാണ് ബയേണിന് വീണ്ടും ലീഡ് സമ്മാനിച്ചത്.