മലപ്പുറം: പി.വി അൻവറിനെ ഒറ്റയിട്ട് ആക്രമിക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്നും പി.വി അൻവറിന് സംരക്ഷണം ഒരുക്കുമെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് . മലപ്പുറം ചുങ്കത്തറയിൽ എൽ.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തിനിടെ ഉണ്ടായ എൽ.ഡി.എഫ് യു.ഡി.എഫ് സംഘർഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുങ്കത്തറ പഞ്ചായത്ത് യു.ഡി.എഫിന് അനുകൂലമായി ജനവിധിയുണ്ടാവുകയും യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് അധികാരമേൽക്കുകയും ചെയ്ത പഞ്ചായത്താണ്. പിന്നീട് എൽ.ഡി.എഫ് ഈ പഞ്ചായത്തിനെ അട്ടിമറിക്കുകയായിരുന്നെന്നും അങ്ങനെ ഭരണം നഷ്ടമായെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
‘ചുങ്കത്തറ പഞ്ചായത്ത് യു.ഡി.എഫിന് അനുകൂലമായി ജനവിധിയുണ്ടാവുകയും യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് അധികാരമേൽക്കുകയും ചെയ്ത പഞ്ചായത്താണ്. പിന്നീട് എൽ.ഡി.എഫ് ഈ പഞ്ചായത്തിനെ അട്ടിമറിക്കുകയായിരുന്നു. ഇപ്പോൾ ഭരണം തിരിച്ച് പിടിക്കുന്നു എന്നത് മാത്രമാണ് ഇവിടെ നടക്കുന്നത്.
ഇവിടെ നടന്നിരുന്നത് ടി.പി ചന്ദ്രശേഖറിനെ പോലെ മറ്റുള്ളവരെപ്പോലെ പി.വി അൻവറിനെ ഒറ്റയിട്ട് ആക്രമിക്കാനുള്ള ഗൂഢ പദ്ധതി സി.പി.ഐ.എം ഒരുക്കി എന്നതാണ്. അതനുസരിച്ചുള്ള പ്രവർത്തനവും അക്രമവും ഇവിടെ നടന്നു. പി.വി അൻവറിനെ ആക്രമിക്കാനുള്ള ബോധപൂർവമായ ശ്രമം ഇവിടെ നടന്നു. അതൊരിക്കലും യു.ഡി.എഫ് അനുവദിക്കില്ല. ഞങൾ അതിന് വേണ്ട പ്രതിരോധം, സംരക്ഷണം പി.വി അൻവറിന് കൊടുക്കും,’ അദ്ദേഹം പറഞ്ഞു.