ആര്‍.എം.പി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യു.ഡി.എഫ്
Kerala News
ആര്‍.എം.പി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യു.ഡി.എഫ്
ന്യൂസ് ഡെസ്‌ക്
Wednesday, 18th November 2020, 8:02 am

കോഴിക്കോട് : പന്തീരാങ്കാവ് യു.എ.പി.എ് കേസില്‍ അറസ്റ്റിലായിരുന്ന അലന്‍ ഷുഹൈബിന്റെ പിതാവും ആര്‍.എം.പി സ്ഥാനാര്‍ത്ഥിയുമായി മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യു.ഡി.എഫ്.

കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡില്‍ നിന്ന് മത്സരിക്കാനാണ് മുഹമ്മദ് ഷുഹൈബിന്റെ തീരുമാനം. വലിയങ്ങാടിയില്‍ കോണ്‍ഗ്രസിലെ എസ്.കെ അബൂബക്കറിനെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.

പൊലീസിന്റെ കരിനിയമത്തിനെതിരെയാണ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു പ്രഖ്യാപനത്തിന് ശേഷം ആര്‍.എം.പി പ്രഖ്യാപിച്ചത്.

എല്‍.ജെ.ഡിയുടെ തോമസ് മാത്യുവാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. അതേസമയം കോഴിക്കോട് കോര്‍പറേഷനിലെ പുഞ്ചപ്പാടം, വലിയങ്ങാടി വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെതിരെ ഐ ഗ്രൂപ്പ് കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കാനിരിക്കുകയാണ്.

ഐ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന രണ്ട് വാര്‍ഡുകളും എ ഗ്രൂപ്പ് ഏറ്റെടുത്തെന്നാണ് ആക്ഷേപം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  UDF  not support RMP candidate Mohammad Shuhaib