ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം
Kerala News
ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th November 2018, 9:20 am

തിരുവനന്തപുരം: ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ പ്രതിഷേധം അവഗണിച്ചുകൊണ്ട് സ്പീക്കര്‍ ചോദ്യോത്തര വേളയ്ക്ക് അനുമതി നല്‍കി.

നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് യു.ഡി.എഫിന്റെ നിലപാട്. നിയമസഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി നാടകീയരംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്. ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. എന്നാല്‍, പൊലീസ് നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് വേണ്ടിയാണെന്നും അത് തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.


Also Read : സന്നിധാനത്ത് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചു; വിരിവെയ്ക്കാനും കൂട്ട നാമജപത്തിനും വിലക്കില്ല


പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനപ്രകാരം ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്നാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.എസ്.ശിവകുമാര്‍ ആരോപിച്ചത്. ശിവകുമാറിന്റെ പ്രസംഗത്തിനിടെ റാന്നി എം.എല്‍.എ രാജു എബ്രഹാമിനെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചതിനെതിരെ പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിഷേധം തുടര്‍ന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നലത്തേയ്ക്ക് പിരിയുകയായിരുന്നു.