എറണാകുളം: 2026 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും യു.ഡി.എഫ് ആധിപത്യം. കളമശ്ശേരി, പറവൂര്‍, തൃപ്പുണിത്തുറ തുടങ്ങിയ പ്രാധാന മണ്ഡലങ്ങിലടക്കം വമ്പന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസിന് ഉണ്ടാക്കാന്‍ സാധിച്ചത്.
2021ലെ ഇലക്ഷനില്‍ കളമശ്ശേരി, വൈപ്പിന്‍, കൊച്ചി, കുന്നത്ത് നാട്, കോതമംഗലം എന്നീ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയം സ്വന്തമാക്കിയെങ്കിലും 2026 ഇലക്ഷനില്‍ കൈവിട്ടുപോയ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് വമ്പന്‍ ഭൂരിപക്ഷത്തിന്റെ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇത്തവണ എറണാകുളം ജില്ലയിലെ ഒറ്റ മണ്ഡലത്തില്‍ പോലും എല്‍.ഡി.എഫിന് അനക്കമുണ്ടാക്കായിട്ടില്ല.
എറണാകുളത്ത് കോണ്‍ഗ്രസിന്റെ ടി.ജെ. വിനോദ് എ.ല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സാബു ജോര്‍ജിനെതിരെ 31728 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ടി.ജെ വിനോദ്.
തൃക്കാരക്കര യു.ഡി.എഫിന് സ്വപ്‌നതുല്യമായ ലീഡാണ് ഉമാ തോമസ് നല്‍കിയത്. എല്‍.ഡി.എഫിന്റെ പുഷ്പാ ദാസിനെതിരെ 41543 വോട്ടിന്റെ മുന്നേറ്റമാണ് ഉമാ തോമസ് നേടിയത്.
കുന്നത്ത് നാടും കോണ്‍ഗ്രസ് തങ്ങളുടെ മുന്നേറ്റം വി.പി. സജീന്ദ്രനിലൂടെ ഉറപ്പിച്ചിരിക്കുകയാണ്. സി.പി.ഐ.എമ്മിന്റെ പി.വി. ശ്രീനിജിനിനെതിരെ 19531 വോട്ടിന്റെ ലീഡാണ് സജീന്ദ്രനുള്ളത്. പിറവം മണ്ഡലത്തിലും എല്‍.ഡി.എഫിന് വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. യു.ഡി.എഫിന്റെ അനൂബ് ജേക്കബ് സാബു കെ. ജോക്കബിനെതിരെ 44112 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.