കൊച്ചി: കൊച്ചിയിൽ 15 വർഷമായി യു.ഡി.എഫ് കൗൺസിലറായിരുന്ന സുനിത ഡിക്സൺ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നും അംഗത്വം ഏറ്റുവാങ്ങി.
കൊച്ചി കോർപറേഷനിലെ 49ാം വാർഡ് കൗൺസിലറാണ് സുനിത ഡിക്സൺ. ഇന്ന് 11 മണിയോടെ ബി.ജെ.പിയുടെ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന പത്രസമ്മേളനത്തിനിടെയാണ് രാജീവ് ചന്ദ്രശേഖരിൽ നിന്നും സുനിത അംഗത്വം ഏറ്റുവാങ്ങിയത്.
നവംബർ മൂന്നിന് നടന്ന ബി.ജെ.പിയുടെ സുസ്ഥിര വികസന പദയാത്രയിൽ സുനിത ഡിക്സൺ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി കേരളത്തിനായി നടപ്പാക്കുന്ന വികസനം കേരളത്തിൽ വേണ്ടരീതിയിൽ ഫലം കാണുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.
Content Highlight: UDF councilor Sunita Dixon joins BJP in Kochi