തിരുവനന്തപുരം: വോട്ട് ചേര്‍ക്കല്‍ വിവാദത്തെ തുടര്‍ന്ന് വിവാദമായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റിലാണ് വൈഷ്ണയുടെ വിജയം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അംശു വാമദേവനാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി അജിത് കുമാര്‍ മൂന്നാം സ്ഥാനത്തായി.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷമുണ്ടെന്നും വൈഷ്ണ
സുരേഷ് പ്രതികരിച്ചു.
വോട്ടര്‍ പട്ടികയില്‍ നിന്നും പേര് തള്ളിയതിനെ തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം പോലും അനിശ്ചിതത്വത്തിലായിരുന്നു. താമസിക്കുന്ന വാര്‍ഡില്‍ അല്ല വൈഷ്ണ വോട്ട് ചേര്‍ത്തതെന്നായിരുന്നു ആരോപണം. വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഇടപെടലില്‍ വൈഷ്ണയുടെ വോട്ട് പുനസ്ഥാപിക്കുകയുമായിരുന്നു.