ഊബര്‍ ടാക്‌സിക്കും ഈറ്റ്‌സിനും പിന്നാലെ ഊബര്‍ ബോട്ട് സര്‍വ്വീസുകളും
national news
ഊബര്‍ ടാക്‌സിക്കും ഈറ്റ്‌സിനും പിന്നാലെ ഊബര്‍ ബോട്ട് സര്‍വ്വീസുകളും
ന്യൂസ് ഡെസ്‌ക്
Sunday, 3rd February 2019, 12:42 pm

മുംബൈ: ഊബര്‍ ടാക്‌സിക്കും ഈറ്റ്‌സിനും പിന്നാലെ ഊബര്‍ ബോട്ട് സര്‍വ്വീസുകള്‍ ആരംഭിച്ചു. ഇന്ന് രാവിലെ മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ് ദ്വീപിലേക്കും അലിബാഗിലേക്കുമാണ് സ്പീഡ്‌ബോട്ട് സര്‍വ്വീസുകള്‍ ആരംഭിച്ചത്. രാവിലെ 8 മുതല്‍ 5 വരെയാണ് സര്‍വ്വീസ്. എട്ട് സീറ്റുകളുള്ള ചെറു ബോട്ടിന് 5,700 രൂപയും 10 സീറ്റുകളുള്ള ബോട്ടിന് 9,500 രൂപയുമാകും താല്‍കാലിക നിരക്ക്. വെറും 20 മിനുട്ടുകള്‍ മാത്രമാണ് ലക്ഷ്യ സ്ഥാനത്ത് എത്താന്‍വേണ്ടി എടുക്കുക.

ഫെബ്രുവരി ഒന്നിന് ആരംഭിക്കാനിരുന്ന ഊബര്‍ ബോട്ട് സര്‍വ്വീസ് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മാറ്റി വെക്കുകയായിരുന്നെന്ന് ഊബര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ALSO READ: സിനിമയില്‍ തുടരാന്‍ എന്നെ പ്രേരിപ്പിച്ചത് ആരണ്യ കാണ്ഡം, അഭിനയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ചിത്രമായിരുന്നത്; ഫഹദ് ഫാസില്‍

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ടാക്സി സര്‍വീസുകള്‍ ആരംഭിച്ചുകൊണ്ടാണ് ഊബര്‍ രംഗത്തെത്തിയത്. പിന്നീട് ഊബര്‍ ഈറ്റ്സും അതേ വഴിയില്‍ ആളുകളെ കയ്യിലെടുത്തു. ഭക്ഷണം വീട്ടുപടിക്കലെത്തിക്കുന്ന ഈ സേവനം നിരവധി ഓഫറുകള്‍ കൊണ്ടും ലാഭം കൊണ്ടും ആളുകള്‍ക്ക് പ്രിയപ്പെട്ടതായി.

ഊബര്‍ ബോട്ട് സര്‍വ്വീസുകള്‍ ലാഭമെന്നു കണ്ടാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.