ദുബായ് എക്സ്പോ കാണണം; 2022 ല്‍ മോദിയുടെ ആദ്യയാത്ര യു.എ.ഇയിലേക്ക്
India
ദുബായ് എക്സ്പോ കാണണം; 2022 ല്‍ മോദിയുടെ ആദ്യയാത്ര യു.എ.ഇയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th November 2021, 11:51 am

ന്യൂദല്‍ഹി: 2022 ല്‍ നരേന്ദ്ര മോദി ആദ്യം സന്ദര്‍ശനം നടത്തുന്നത് യു.എ.ഇയിലേക്ക്. ഇന്ത്യയുടെ പവലിയന്‍ വളരെയധികം ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം.

75ാം സ്വാതന്ത്ര്യആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച നാല് നിലകളുള്ള കൂറ്റന്‍ പവലിയനാണ് ഇന്ത്യയുടേത്. ഇതിനോടകം തന്നെ 4 ലക്ഷത്തോളം ആളുകളാണ് ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത്.

കാലാവസ്ഥയും പരിസ്ഥിതിയും, നഗര ഗ്രാമീണ വികസനം, ആഹാരവും കൃഷിയും ഉള്‍പ്പെടെ 11 തീമുകളില്‍ രണ്ട് ഭാഗങ്ങളായാണ് ഇന്ത്യന്‍ പവലിയന്‍ ഒരുക്കിയിരിക്കുന്നത്.

യു.എ.ഇ സന്ദര്‍ശിക്കുന്ന നരേന്ദ്ര മോദി രാജ്യത്തെ പ്രധാന നേതാക്കന്മാരേയും കാണും. 2015, 2018, 2019 വര്‍ഷങ്ങളില്‍ യു.എ.ഇ സന്ദര്‍ശിച്ച മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സയിദ്’ നല്‍കി ആദരിച്ചിരുന്നു.

ഈ മാസമാദ്യം വിദേശകാര്യ മന്ത്രിയായിരുന്ന എസ്. ജയശങ്കറും ദുബായ് എക്‌സപോ സന്ദര്‍ശിക്കുകയും രാജ്യത്തെ പ്രധാനനേതാക്കളെ കാണുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: uae-to-be-first-foreign-destination-of-pm-narendra-modi-in-2022