ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
World News
എ.എഫ്.സി കപ്പില്‍ യു.എ.ഇയെ പിന്തുണയ്ക്കാനാവശ്യപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ കിളിക്കൂട്ടില്‍ പൂട്ടിയിട്ട വീഡിയോ: യു.എ.ഇ പൗരന്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Saturday 12th January 2019 11:16am

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് 2019ലെ ഇന്ത്യ – യു.എ.ഇ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ‘കിളിക്കൂട്ടില്‍’ പൂട്ടിയിട്ട യു.എ.ഇ പൗരന്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി

സോഷ്യല്‍ മീഡിയ വഴി വിവേചനവും അക്രമവും പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇയാളെ യു.എ.ഇ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ ചോദ്യം ചെയ്യാനായി മാറ്റിയിരിക്കുകയാണ്.

കിളിക്കൂട്ടില്‍ പൂട്ടിയിട്ട ചില തൊഴിലാളികളോട് ഏതു ടീമിനെയാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നത്, ഇന്ത്യയെയോ യു.എ.ഇയെയോ? എന്ന് ഒരാള്‍ ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യയെന്നു പറയുമ്പോള്‍ ഇയാള്‍ യുവാക്കളെ ആക്രമിക്കാനൊരുങ്ങുന്നു. യു.എ.ഇയെന്നു പറഞ്ഞശേഷമാണ് യുവാക്കളെ ഇയാള്‍ കൂട്ടില്‍ നിന്നും തുറന്നുവിടുന്നത്.

വീഡിയോ തങ്ങള്‍ നടത്തിയ ഒരു തമാശയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് ഇയാള്‍ മറ്റൊരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ‘ഈ യുവാക്കള്‍ എന്റെ തൊഴിലാളികളാണ്. ഇതിലൊരുവന് 22 വയസേയുള്ളൂ. ഇവര്‍ക്കൊപ്പം ഈ ഫാമിലാണ് ഞാന്‍ കഴിയുന്നത്. ഒരേ പാത്രത്തില്‍ നിന്നാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത്. ഞാനവരെ അടിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഞാനവരെ പൂട്ടിയിട്ടിട്ടുമില്ല.’ എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.

Advertisement