രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി യു.എ.ഇ
national news
രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി യു.എ.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th March 2025, 10:30 pm

ന്യൂദല്‍ഹി: യു.എ.ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. മുഹമ്മദ് റിനാഷ്. എ, മുരളീധരന്‍ പി.വി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യു.എ.ഇ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലക്കുറ്റത്തിനാണ് രണ്ട് പേരുടെയും വധശിക്ഷ നടപ്പാക്കിയത്.

ഇന്ത്യന്‍ പൗരനെ വധിച്ചതിനെ തുടര്‍ന്നാണ് മുരളീധരന്‍ വിചാരണ നേരിട്ടതെന്നും സംസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തിന് സൗകര്യമുണ്ടാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുവര്‍ക്കും സാധ്യമായ എല്ലാ നിയമ സഹായവും നല്‍കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Content Highlight: UAE has executed two Malayalis