യു.എസ് ഓപ്പണ്‍: വീനസ് വില്യംസ് പുറത്ത്
DSport
യു.എസ് ഓപ്പണ്‍: വീനസ് വില്യംസ് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2013, 3:02 pm

[]ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ വീനസ് വില്യംസ് പുറത്തായി. []

പുരുഷ വിഭാഗത്തില്‍ മുന്‍നിര സീഡുകളായ ജുവാന്‍ മാര്‍ട്ടില്‍ ദെല്‍പോട്രോയും ആന്റി മുറെയും രണ്ടാം റൗണ്ടില്‍ കടന്നു.

രണ്ട് തവണ ചാമ്പ്യനായ വീനസിനെ ചൈനീസ് താരം ഷെംഗ് ജീയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 2-6, 7-6 (7-5).

ദെല്‍പോട്രോ സ്‌പെയിന്റെ ഗുല്ലിര്‍മോ ഗ്രാസിയാ ലോപസിനെ 6-3, 6-7 (5-7), 6-4, 7-6 (9-7) എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

മത്സരത്തിന്റെ ആദ്യം മുതലേ മുറയുടെ വരുതിയില്‍ തന്നെയായിരുന്നു കളിയുടെ ഗതി. ഫ്രാന്‍സിന്റെ മൈക്കിള്‍ ലോദ്രയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുറെ തകര്‍ത്തത്. സ്‌കോര്‍ 6-2, 6-4, 6-3.