തിരുവനന്തപുരം: സിനിമാക്കാര്‍ക്കെതിരെയും കേരള സമൂഹത്തിനെതിരെയും സദാചാര പ്രസംഗവുമായി യു. പ്രതിഭ എം.എല്‍.എ.
ഉടുപ്പില്ലാത്ത താരങ്ങളെ ഇപ്പോള്‍ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതാണ് പുതിയ സംസ്‌കാരമെന്നും അത്രക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യരെന്നും യു. പ്രതിഭ പ്രസംഗത്തില്‍ പറയുന്നു. കായംകുളത്ത് നടന്ന സര്‍ക്കാര്‍ പരിപാടിയിലായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.
സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും അവര്‍ ആരോപിക്കുന്നുണ്ട്.
തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അവര്‍ തുടര്‍ന്ന് വിശദീകരിക്കുന്നു. കൂടാതെ നടന്‍ മോഹന്‍ലാലിന്റെ ടെലിവിഷന്‍ പരിപാടിയെ ഒളിഞ്ഞുനോട്ട പരിപാടിയെന്നും യു. പ്രതിഭ വിമര്‍ശിച്ചു.
‘വൈകുന്നേരം മോഹന്‍ലാല്‍ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട് . മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് ആ പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നാണ് കമന്റ് ചെയ്യുക. അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാര്‍ അല്ല.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണ് അത് ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയ്യാറാവണം’, യു. പ്രതിഭ പറഞ്ഞു.
Content Highlight: U. Pratibha MLA delivers a moral speech against filmmakers and Kerala society.