എഡിറ്റര്‍
എഡിറ്റര്‍
വിമതരെ തുരത്താന്‍ പുതിയ സായുധ സേനയക്ക് ഐക്യരാഷ്ട്ര സഭയുടെ അനുമതി
എഡിറ്റര്‍
Friday 29th March 2013 2:52pm

ആഫ്രിക്ക:കോംഗോയില്‍ വിമതരെ നിയന്ത്രിക്കാന്‍ സായുധ സംഘത്തെ രൂപീകരിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ അനുമതി.

Ads By Google

വിതമ പ്രവര്‍ത്തനങ്ങളെ തുരത്തുന്നതിന് മൊനുസ്‌കോ എന്ന പേരിലുള്ള 20,000 ത്തോളം സൈനികരുള്ള സംഘം നിലവില്‍ കോംഗോയിലുണ്ട്.

ഇതിനു പുറമെയാണ് സ്വദേശികളെ ഉള്‍പ്പെടുത്തി പുതിയ സായുധ സംഘം രൂപീകരിക്കുന്നത് . മൊനുസ്‌കോയുടെ നിയന്ത്രണത്തിലായിരിക്കും പുതിയ സേന.

കോംഗോയിലെ ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമായതാണ് പുതിയ സംഘത്തിന് അനുമതി നല്‍കാന്‍ ഐക്യരാഷ്ട്ര സഭയെ പ്രേരിപ്പിച്ചത്. 2500 അംഗങ്ങളാണ് പുതിയ സായുധ സേനയിലുണ്ടായിരിക്കുക.

ഐക്യരാഷ്ട്ര സഭയില്‍ ഫ്രാന്‍സാണ് ഈ പുതിയ പ്രമേയം അവതരിപ്പിച്ചത്. ഈ സംഘത്തെ രാജ്യത്തിന്റെ ഔദ്യോഗിത സേനയില്‍ അംഗങ്ങളാക്കും. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആയുധ സംവിധാനങ്ങളും ഇവര്‍ക്ക് പ്രാപ്യമാക്കും.

കോംഗോയിലെ കിഴക്കന്‍ മേഖലയിലെ ഇവരുടെ സ്വാധീനം പൂര്‍ണമായും തുടച്ചു നീക്കും വരെ സേന സജീവമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്്.
ചരിത്രത്തില്‍ ആദ്യമായാണ് ഐക്യരാഷ്ട്ര സഭ സായുധ സേന രൂപീകരിക്കാന്‍ ഉത്തരവിടുന്നത്.

സഭയിലെ രക്ഷാ സമിതിയിലെ 14 സ്ഥിരാംഗങ്ങളും താല്‍ക്കാലിക മെമ്പറായ റുവാണ്ടയും ഫ്രാന്‍സ് കൊണ്ട് വന്ന പ്രമേയത്തെ അനുകൂലിച്ചു.

Advertisement