മദ്യനയം: നിലപാടില്‍ മാറ്റമില്ലെന്ന് യു.ഡി.എഫ് നേതൃയോഗം
Daily News
മദ്യനയം: നിലപാടില്‍ മാറ്റമില്ലെന്ന് യു.ഡി.എഫ് നേതൃയോഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th September 2014, 7:02 pm

u.d.f[] തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ തീരുമാനം. പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വിഷയത്തില്‍ ചര്‍ച്ച തുടരുമെന്നും യോഗം അറിയിച്ചു.

നിലവിലുള്ള പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കാനാവില്ലെന്നും ഇത് സംബന്ധിച്ച് ഘടക കക്ഷികളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് നേതൃയോഗം ചേര്‍ന്നത്.

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് കെ.പി.സി.സിയിലും മന്ത്രിസഭയിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി വിധിച്ചത്.

അതേസമയം, യു.ഡി.എഫ് ഘടക കക്ഷികള്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന്‍ രംഗത്തെത്തി. മുന്നണി യോഗത്തില്‍ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമെന്ന മനോഭാവം ശരിയല്ലെന്നും എത്ര ഉന്നതരായാലും ഈ പ്രവണത തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.